‘വൈവിധ്യങ്ങളുടെ ഇന്ത്യ’ പൗരസഭ സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് എയർപോർട്ട് സെൻട്രൽ പൗരസഭ അബ്രഹാം കെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് എയർപോർട്ട് സെൻട്രൽ പൗരസഭ സംഘടിപ്പിച്ചു. സലത്ത ജദീദിലെ മോഡേൺ ആർട് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ കൾചറൽ സെന്റർ സെക്രട്ടറി അബ്രഹാം കെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ജനത മുഴുവനും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഭാഗമായി രാജ്യം സ്വാതന്ത്ര്യമായ ചരിത്രം ഓർമപ്പെടുത്തുകയും വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം എന്നും അദ്ദേഹം പ്രസ്താവിച്ചു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഉമ്മർ കുണ്ടുതോട് പ്രമേയ പ്രഭാഷണം നടത്തി. പി.വി.സി. അബ്ദുറഹ്മാൻ മോഡറേറ്ററായിരുന്നു.
ഷിബു സുകുമാരൻ (ഇൻകാസ്), ശിഹാബ് തൂണേരി (സംസ്കൃതി), റഹീസ് വയനാട് (കെ.എം.സി.സി), അഹ്മദ് സഖാഫി പേരാമ്പ്ര (ഐ.സി.എഫ്), ഉബൈദ് വയനാട് (ആർ.എസ്.സി) തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ജവാദ് സഖാഫി പ്രാർഥന നടത്തി. അഷ്റഫ് സഖാഫി തിരുവള്ളൂർ , മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് തിരുവള്ളൂർ, കബീർ അരീക്കോട് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

