Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യക്ക്​...

ഇന്ത്യക്ക്​ ഖത്തറിൽനിന്ന്​ 40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി

text_fields
bookmark_border
ഇന്ത്യക്ക്​ ഖത്തറിൽനിന്ന്​ 40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി
cancel
camera_alt

 ഇന്ത്യയിലേക്കുള്ള 40 മെട്രിക്​ ടൺ ഓക്​സിജൻ ടാങ്കറുകൾ ഐ.എൻ.എസ്​ തർകാഷ്​ കപ്പലിൽ കയറ്റുന്നു 

ദോഹ: ഇന്ത്യക്ക്​ ഖത്തറിൽനിന്ന്​ കോവിഡ്​ സഹായം തുടരുന്നു. 40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി ഖത്തറി​​െൻറയും ദോഹയിലെ ഫ്രഞ്ച്​ എംബസിയുടെയും നേതൃത്വത്തിൽ ഇന്ത്യയിലേക്ക്​ കൊണ്ടുപോകും.

ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്​ തർകാഷ്​ കപ്പലിൽ രണ്ട്​ ക്രയോജനിക്​ ടാങ്കറുകൾ കയറ്റുന്ന ജോലികൾ വെള്ളിയാഴ്​ച തന്നെ പൂർത്തിയാക്കിയിട്ടുണ്ട്​. ഇത്​ രണ്ടാം തവണയാണ്​ ഇന്ത്യയിലേക്ക്​ ഓക്​സിജൻ കൊണ്ടുപോകുന്നത്​.

ക്രയോജനിക്​ ടാങ്കറുകൾ ഫ്രാൻസ്​ സർക്കാറാണ്​ നൽകിയിരിക്കുന്നത്​. ഓക്​സിജൻ നൽകിയതാക​ട്ടെ, ഖത്തർ പെട്രോളിയത്തി​െൻറ അനുബന്ധ കമ്പനിയായ 'ഗസാൽ' ആണ്​. കഴിഞ്ഞ വ്യാഴാഴ്ച ഐ.എൻ.എസ്​ ത്രികാന്ത്​ കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ത്യയിലേക്ക്​ അയച്ചിരുന്നു. കഴിഞ്ഞ ആഴ്​ച മൂന്നു​ വിമാനങ്ങളിൽ 300 ടൺ സഹായവസ്​തുക്കൾ ഖത്തർ എയർവേസ് സൗജന്യമായി എത്തിച്ചിരുന്നു​.

മേയ്​ രണ്ടിന്​ മെഡിക്കൽ വസ്​തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എൻ.എസ് കൊല്‍ക്കത്തയും പോയിരുന്നു​. എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) ശേഖരിച്ച സഹായങ്ങളായിരുന്നു ഇതിൽ.

മെഡിക്കൽ വസ്​തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേ​സും ഗൾഫ്​ വെയർ ഹൗസിങ്​ കമ്പനിയും(ജി.ഡബ്ല്യു.സി) തുടങ്ങിയ സംയുക്​ത പദ്ധതിയും നടക്കുന്നുണ്ട്​.

ആകെ 1200 മെട്രിക്​ ടൺ ഓക്​സിജൻ ഖത്തറിൽനിന്ന്​ ഇന്ത്യയിലെത്തിക്കുമെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അറിയിച്ചിരുന്നു. ഇന്ത്യക്കായി കോവിഡ്​ സഹായം എത്തിക്കാൻ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygenIndia-qatar
Next Story