Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലു...

ലുലു ഹൈപർമാർക്കറ്റുകളിൽ ഇന്ത്യ ഫെസ്​റ്റിന് തുടക്കം

text_fields
bookmark_border
ലുലു ഹൈപർമാർക്കറ്റുകളിൽ ഇന്ത്യ ഫെസ്​റ്റിന് തുടക്കം
cancel
camera_alt

ഗ​റാ​ഫ​യി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർഡോ. ​ദീ​പ​ക് മി​ത്ത​ൽ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ശാ​ഖ​ക​ളി​ൽ 'ഇ​ന്ത്യ ഫെ​സ്​​റ്റ് 2021'നു ​തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യു​ടെ ത​ന​ത് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, വ​സ്​​ത്ര​ശേ​ഖ​രം എ​ന്നി​വ​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ മേ​ള. 72ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്​​റ്റ് ജ​നു​വ​രി 31വ​രെ നീ​ളും. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന മേ​ള​യാ​ണ് ഇ​ന്ത്യ ഫെ​സ്​​റ്റ്. സ​മ്പ​ന്ന​മാ​യ​തും ഗു​ണ​മേ​ന്മ നി​റ​ഞ്ഞ​തു​മാ​യ ഇ​ന്ത്യ​ൻ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തിെൻറ​യും പൈ​തൃ​ക​ത്തിെൻറ​യും പ്ര​ദ​ർ​ശ​ന​മാ​ണി​ത്.

േട്ര​ഡ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ടി.​പി.​സി.​ഐ), അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് പ്രോ​സ​സ്​​ഡ് ഫു​ഡ് പ്രോ​ഡ​ക്ട്സ്​ എ​ക്സ്​​പോ​ർ​ട്ട് ഡെ​വ​ല​പ്മെൻറ് അ​തോ​റി​റ്റി ദ ​ഇ​ന്ത്യ​ൻ സി​ൽ​ക് എ​ക്സ്​​പോ​ർ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഫെ​സ്​​റ്റ്.

ഗ​റാ​ഫ​യി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, എം​ബ​സി​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ലു​ലു മാ​നേ​ജ്മെൻറ് അം​ഗ​ങ്ങ​ൾ, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ ഫെ​സ്​​റ്റ് ഇ​ന്ത്യ​യു​ടെ ത​ന​ത് സം​സ്​​കാ​ര​ത്തിെൻറ​യും വൈ​വി​ധ്യ​ത്തിെൻറ​യും നേ​ർ​പ​തി​പ്പാ​ണെ​ന്ന് ഡോ. ​ദീ​പ​ക് മി​ത്ത​ൽ പ​റ​ഞ്ഞു. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റിെൻറ ഭ​ക്ഷ്യ സു​ര​ക്ഷ​ക്ക് ശ​ക്തി പ​ക​രു​ന്ന​താ​ണ് മേ​ള. സ്ഥി​രം ഇ​ന്ത്യ​ൻ ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര വി​ഭ​വ​ങ്ങ​ൾ​ക്കു​പ​രി ക​ശ്മീ​രി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച കു​ങ്കു​മം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ന്ത്യ ഫെ​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മേ​ൽ​ത്ത​രം പ​ട്ടു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ഖ​ത്ത​രി​ക​ൾ​ക്കും ഇ​ന്ത്യ​ക്കാ​ർ​ക്കു​മി​ട​യി​ൽ പ്ര​ശ​സ്​​ത​മാ​യ മാ​ങ്ങ ഇ​ന​ങ്ങ​ൾ, ബ​സ്​​മ​തി അ​രി തു​ട​ങ്ങി​യ​വ​യും ഉ​ണ്ടെ​ന്ന്​ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് പ​റ​ഞ്ഞു. ഫെ​സ്​​റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ന്ത്യ​ൻ സി​ൽ​ക് ആ​ൻ​ഡ് എ​ത്നി​ക് വെ​യ​ർ ഫെ​സ്​​റ്റി​വ​ൽ 2021െൻ​റ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലിെൻറ ഭാ​ര്യ അ​ൽ​പ്നാ മി​ത്ത​ൽ നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി 29 വ​രെ നീ​ളു​ന്ന ​ൈബ ​ടു ഗെ​റ്റ് വ​ൺ പ്ര​മോ​ഷ​നും ലു​ലു​വി​ൽ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hypermarkets
Next Story