ഇന്ത്യ-അറബ് ബന്ധം ബഹുസ്വരതയുടേത് -സമദാനി
text_fieldsദോഹ: ഇന്ത്യ^അറബ് ബന്ധത്തിെൻറ അടിസ്ഥാനം എന്നും ബഹുസ്വരതയുടേതാണെന്നും പതിറ്റാണ്ടുകള ് പഴക്കമുള്ള ബന്ധത്തിെൻറ ഊഷ്മളതയാണ് ഇന്നും എല്ലാവരും അനുഭവിക്കുന്നതെന്നും പ്രമു ഖ പ്രഭാഷകനും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിെൻറ കമ്മ്യൂണിറ്റി പരിപാടികളുടെ ഭാഗമായി വഖ്റ സ്റ്റേഡിയത്തിൽ നടന്ന സാംസ്കാരിക പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറബ് ലോകവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. വൈജാത്യങ്ങളുടേയും വൈവിധ്യങ്ങളുടേയും നാടാണ് ഇന്ത്യ.
വിശാല വീക്ഷണമാണ് അറബ് സമൂഹത്തിേൻറത്. ക്രിസ്തുവിനും മുമ്പുള്ള ബന്ധമാണ് ഇന്ത്യയുമായി അറബ് സമൂഹത്തിനുള്ളത്. കേരളത്തിെൻറ ആദ്യ ചരിത്ര പുസ്തകമായ സൈനുദ്ദീന്‍ മഖ്ദൂമിെൻറ തുഹ്ഫത്തുല്‍ മുജാദിഹീന് പോലും അറബി ഭാഷയിലാണെന്നും സമദാനി പറഞ്ഞു.
ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡൻറ് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എ, സിദ്ധീഖലി രാങ്ങാട്ടൂര്‍, ഇസ്മാഈല്‍ ഹുദവി എന്നിവർ സംസാരിച്ചു. ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് കമ്മ്യൂണിറ്റി റീച്ചൗട്ട് ഓഫീസര്‍ ഫൈസല്‍ ഹുദവി, ആഭ്യന്തരമന്ത്രാലയം പ്രതിനിധി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നൽകി. ഹാഫിദ് സുഹൈല്‍ നരിപ്പറ്റ ഖുര്‍ആന്‍ പാരായണം നടത്തി. റഈസലി വയനാട് സ്വാഗതവും സലീം നാലകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
