Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ -ഖത്തർ സാമ്പത്തിക സഹകരണം: ധനകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
news
cancel

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും പങ്കാളിത്തം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനും ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസമാണ് ധനമന്ത്രി നിർമല സീതാരാമൻ ദോഹയിൽ എത്തിയത്. ദോഹയിൽ നടക്കുന്ന 11ാമത് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) വാർഷിക ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധവും സാമ്പത്തിക പങ്കാളിത്തവും പ്രയോജനപ്രദമായ രീതിയിൽ നടപ്പാക്കുന്നതിനെ കുറിച്ച് ഇരുവരും പങ്കുവെച്ചു. ഖത്തറിലുടനീളം യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം വിപുലീകരിക്കൽ, ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന ഖത്തറിന്റെ വാഗ്ദാനം നടപ്പാക്കൽ, നാഷണൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള സഹകരണം, ഉഭയകക്ഷി നിക്ഷേപ കരാർ അന്തിമമാക്കൽ എന്നിവയെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

വ്യാപാരം, നിക്ഷേപം, നികുതി സംബന്ധമായ സുതാര്യത ശക്തമാക്കുന്നതിനായി ഇരട്ട നികുതി ഒഴിവാക്കൽ കരാറിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ഖത്തറിന്റെ വളർച്ചയിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന നിർണായക പങ്കിന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-Qatar economic cooperation: Finance ministers hold talks
Next Story