Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വാതന്ത്ര്യദിനാശംസ...

സ്വാതന്ത്ര്യദിനാശംസ നേർന്ന് ഖത്തർ അമീർ

text_fields
bookmark_border
independence day
cancel
camera_alt

1.അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി 2. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ്

ആ​ൽ​ഥാ​നി

ദോ​ഹ: 77ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ക്ക് ഖ​ത്ത​റി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് ആ​ശം​സ​യ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് സ​ന്ദേ​ശം അ​യ​ച്ചു.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി​ക്കും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം അ​യ​ച്ചു. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ​ന്യൂ​ഡ​ൽ​ഹി​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ ജാ​ബി​റും ആ​ശം​സ​സ​ന്ദേ​ശം അ​റി​യി​ച്ചു. ​

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം, രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ നേ​ർ​ന്നു. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ന്റെ 50 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ച​രി​ത്ര​ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​വും സൗ​ഹാ​ർ​ദ പൂ​ർ​ണ​വും ആ​യി​രി​ക്ക​ട്ടേ എ​ന്ന​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amir76th Independence Day
News Summary - Independence Day wishes from Qatar Amir
Next Story