Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ സ്കൂളുകളിൽ...

ഇന്ത്യൻ സ്കൂളുകളിൽ സ്വാ​​​ത​​​ന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
ഇന്ത്യൻ സ്കൂളുകളിൽ സ്വാ​​​ത​​​ന്ത്ര്യ ദിനാഘോഷം
cancel
camera_alt

പോ​ഡാ​ർ പേ​ൾ സ്കൂ​ളിൽ ദേശീയ പതാക ഉയർത്തിയപ്പോൾ

പോ​ഡാ​ർ പേ​ൾ സ്കൂ​ൾ

ദോ​ഹ: ഇ​ന്ത്യ​യു​ടെ 80ാം സ്വാ​ത​ന്ത്ര്യ​ദി​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ന്റെ മ​ഷ്ഹ​ഫ് ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ന്റെ മൂ​ന്ന് ക്യാ​മ്പ​സു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക -അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ദേ​ശീ​യ​ബോ​ധ​വും രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു. സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​സ്റ്റെ​ഫി റേ​ച്ച​ൽ സാം ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു.

സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ണ​വ് പ്ര​ദീ​പ് രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, പു​രോ​ഗ​മ​ന​പ​ര​വും സ​മ​ഗ്ര​വു​മാ​യ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം. രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തി​യ മ​ഹ​ത്താ​യ ആ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ​യും രാ​ജ്യ​പു​രോ​ഗ​തി​ക്കാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കേ​ണ്ട​തി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്തം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ച് പ​രി​പാ​ടി സ​മാ​പി​ച്ചു.

നോ​​​ബി​​​ള്‍ ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​നൽ സ്കൂ​​​ൾ

നോ​​​ബി​​​ള്‍ ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​നൽ സ്കൂ​​​ളിൽ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ സംഘടിപ്പിച്ച കലാപരിപാടികൾ

ദോ​​​ഹ: ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​വും ദേ​​​ശ​​​സ്‌​​​നേ​​​ഹ​​​വും ഉ​​​ണ​​​ർ​​​ത്തു​​​ന്ന വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ നോ​​​ബി​​​ള്‍ ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ 80ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. സ്കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ക​​​മ്മി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. അ​​​ബ്ദു​​​ൽ റ​​​ഹീം കു​​​ന്നു​​​മ്മ​​​ൽ ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. തു​​​ട​​​ർ​​​ന്ന് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്റെ പ്രാ​​​ധാ​​​ന്യ​​​വും വി​​​ക​​​സി​​​ത ഭാ​​​ര​​​തം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ ഓ​​​രോ പൗ​​​ര​​​നും വ​​​ഹി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വും അ​​​ദ്ദേ​​​ഹം സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സ്കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ, സെ​​​ക്ഷ​​​ൻ മേ​​​ധാ​​​വി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​വും വൈ​​​വി​​​ധ്യ​​​ത്തി​​​ലെ ഏ​​​ക​​​ത​​​യും ദേ​​​ശ​​​സ്‌​​​നേ​​​ഹ​​​വും പ്ര​​​ക​​​ട​​​മാ​​​ക്കി ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​നം, നൃ​​​ത്തം ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ക​​​ലാ -സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

ഐ​​​ഡി​​​യ​​​ൽ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ

ഐ​​​ഡി​​​യ​​​ൽ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളിൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ഹ​​​മ്മ​​​ദ്

അ​​​സം ഖാ​​​ൻ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തുന്നു

ദോ​​​ഹ: ഐ​​​ക്യ​​​ത്തി​​​ന്റെ​​​യും രാ​​​ജ്യ​​​സ്നേ​​​ഹ​​​ത്തി​​​ന്റെ​​​യും സ​​​ന്ദേ​​​ശ​​​മു​​​യ​​​ർ​​​ത്തി ഇ​​​ന്ത്യ​​​യു​​​ടെ 80ാമ​​​ത് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ഐ​​​ഡി​​​യ​​​ൽ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ ദേ​​​ശ​​​ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ ആ​​​ഘോ​​​ഷി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​സം ഖാ​​​ൻ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

തു​​​ട​​​ർ​​​ന്ന് സ്കൂ​​​ൾ ഗാ​​​യ​​​ക​​​സം​​​ഘം ദേ​​​ശീ​​​യ ഗാ​​​നം ആല​​​പി​​​ച്ചു. സ്കൂ​​​ൾ ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ ഇ​​​മ്രാ​​​ൻ ഹു​​​ർ​​​സു​​​ക്, ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് മാ​​​നേ​​​ജ​​​ർ മു​​​ഹ​​​മ്മ​​​ദ് ഇ​​​ബ്രാ​​​ഹിം, അ​​​ധ്യാ​​​പ​​​ക​​​ർ, മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​സം ഖാ​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. രാ​​​ജ്യ​​​ത്തി​​​ന്റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യി ജീ​​​വ​​​ൻ അ​​​ർ​​​പ്പി​​​ച്ച സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ളു​​​ടെ​​​യും ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും മ​​​ഹ​​​ത്താ​​​യ ത്യാ​​​ഗ​​​ങ്ങ​​​ളെ സ്മ​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണി​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

രാ​​​ജ്യ​​​ത്തി​​​ന്റെ പു​​​രോ​​​ഗ​​​തി​​​യി​​​ലും വി​​​ക​​​സ​​​ന​​​ത്തി​​​ലും നി​​​ർ​​​ണ്ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കേ​​​ണ്ട​​​ത് ഓ​​​രോ പൗ​​​ര​​​ന്റെ​​​യും ചു​​​മ​​​ത​​​ല​​​യാ​​​ണ്. അ​​​റി​​​വും ക​​​ഴി​​​വു​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ബോ​​​ധ​​​വും വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത് രാ​​​ജ്യ​​​ത്തി​​​ന്റെ ശോ​​​ഭ​​​ന​​​മാ​​​യ ഭാ​​​വി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ അ​​​ദ്ദേ​​​ഹം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​ബ്ദു​​​ൽ സ​​​മ​​​ദ് ഖാ​​​ൻ, അ​​​മ്മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ പ്രാ​​​ർ​​​ത്ഥ​​​ന​​​യോ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സ​​​മ്രീ​​​ൻ അ​​​ർ​​​ബാ​​​സ് അ​​​വ​​​താ​​​ര​​​ക​​​യാ​​​യി​​​രു​​​ന്നു.

എം.​​​ഇ.​​​എ​​​സ് ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ

എം.​​​ഇ.​​​എ​​​സ് ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ സംഘടിപ്പിച്ച സ്വാ​​​ത​​​ന്ത്ര്യ ദിനാഘോഷ പരിപാടിയിൽ

വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തപ്പോൾ

ദോ​​​ഹ: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ളു​​​ടെ ത്യാ​​​ഗ​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ 80ാമ​​​ത് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം എം.​​​ഇ.​​​എ​​​സ് ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ ദേ​​​ശ​​​ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ ആ​​​ഘോ​​​ഷി​​​ച്ചു. ആ​​​ക്ടി​​​ങ് പ്ര​​​സി​​​ഡ​​​ന്റ് ഹ​​​സ്മ​​​ൽ ഇ​​​സ്മാ​​​യി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​പി. ന​​​ജീ​​​ബ്, ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. ന​​​ജീ​​​ബ്, എം.​​​ഇ.​​​എ​​​സ്. ഗ​​​വേ​​​ണി​​​ങ് ബോ​​​ർ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ ഷ​​​ഹീ​​​ദ് ആ​​​ലു​​​ങ്ങ​​​ത്ത്, സ്കൂ​​​ൾ ഗ​​​വേ​​​ണി​​​ങ് ബോ​​​ഡി അം​​​ഗം അ​​​ബ്ദു​​​ൽ ഫ​​​ത്താ​​​ഹ്, ആ​​​ക്ടി​​​ങ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സ്കൂ​​​ൾ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സ്കൂ​​​ൾ ഗാ​​​യ​​​ക​​​സം​​​ഘം ദേ​​​ശീ​​​യ​​​ഗാ​​​നം ആ​​​ല​​​പി​​​ച്ചു.

ഹെ​​​ഡ് ബോ​​​യ് ഈ​​​ഷാ​​​ൻ ബി​​​ൻ ത​​​സ്നീ​​​ഫ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​ന​​​വും ജെ​​​ൻ​​​സി ജോ​​​ർ​​​ജ് കൊ​​​റി​​​യോ​​​ഗ്രാ​​​ഫ് ചെ​​​യ്ത നൃ​​​ത്ത​​​വും പ​​​രി​​​പാ​​​ടി​​​ക്ക് മാ​​​റ്റു​​​കൂ​​​ട്ടി. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ന്റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ച്ച ആ​​​ക്ടി​​​ങ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ളു​​​ടെ ത്യാ​​​ഗ​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​​ക്കു​​​ക​​​യും സ്വാ​​​ത​​​ന്ത്ര്യം, ഐ​​​ക്യം, അ​​​ഖ​​​ണ്ഡ​​​ത എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള പൗ​​​ര​​​ന്മാ​​​രാ​​​യി വ​​​ള​​​രേ​​​ണ്ട​​​തി​​​ന്റെ പ്രാ​​​ധാ​​​ന്യം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​പി. ന​​​ജീ​​​ബ്, സ്കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് കേ​​​ക്ക് മു​​​റി​​​ച്ചു സ​​​ന്തോ​​​ഷം പ​​​ങ്കി​​​ട്ടു. അ​​​ഫ്താ​​​ബ് ബ​​​ഷീ​​​ർ, ആ​​​മി​​​ന ഷ​​​ഹ​​​ൽ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​താ​​​ര​​​ക​​​ർ. ഹെ​​​ഡ് ഗേ​​​ൾ എ​​​വ്‌​​​ലി​​​ൻ ജോ​​​ൺ​​​ലി ന​​​ന്ദി​​​ പ​​​റ​​​ഞ്ഞു. സ്റ്റീ​​​സ​​​ൺ മാ​​​ത്യു, ജെ​​​ൻ​​​സി ജോ​​​ർ​​​ജ്, കെ.​​​എം. ക​​​രി​​​ഷ്മ, കെ.​​​ആ​​​ർ. അ​​​ഞ്ജു​​​ഷ, ജി​​​ഷ ഗി​​​നേ​​​ഷ്, സി​​​ബി ഡാ​​​നി​​​യ​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Daycelebrationsindian schoolsqatar​
News Summary - Independence Day celebrations in Indian schools
Next Story