Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ: എംബസി സ്വാതന്ത്ര്യദിനാഘോഷം ഓണ്‍ലൈനിലൂടെ രാവിലെ ഏഴ് മുതല്‍
text_fieldsbookmark_border
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് രാവിലെ 7 മുതൽ തുടക്കം കുറിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ്-19 പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒാൺലൈൻ വഴിയായിരിക്കും സ്വാതന്ത്ര്യദിന പരിപാടികളെന്ന് എംബസി വ്യക്തമാക്കി.
രാവിലെ 7 മണിക്കാണ് പതാക ഉയർത്തൽ. അംബാസഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തും.
ശേഷം ദേശീയഗാനം ആലപിക്കും. 7.15ന് രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിക്കും. 7.35ന് നടക്കുന്ന ദേശഭക്തിഗാനം വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ അവതരിപ്പിക്കും.
ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പേജ്, @indEmbDoha ട്വിറ്റർ പേജ്, youtube.com/QatarStories യൂട്യൂബ് പേജിലും പരിപാടികൾ തത്സമയം സംേപ്രഷണം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

