ഐഡിയൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsഐഡിയൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിക്കുന്നു
ദോഹ: ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി എം.പി ദേശീയ പതാക ഉയർത്തി.
സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാക ഉയർത്തിയ ശേഷം നടന്ന ചടങ്ങിൽ ഡോ. ഹസൻ കുഞ്ഞി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
രാഷ്ട്രത്തിന് സ്വാതന്ത്ര്യം സമ്മാനിച്ച ധീരരക്തസാക്ഷികളുടെയും സമരപോരാളികളുടെയും ത്യാഗപൂർണമായ ജീവിതം അദ്ദേഹം ഓർമിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ് സംസാരിച്ചു. ചടങ്ങിൽ മൽഖ റൂഹി ചികിത്സ സഹായത്തിലേക്കായി സ്കൂൾ വിദ്യാർഥികളും ജീവനക്കാരും മാനേജ്മെന്റും ചേർന്ന് സമാഹരിച്ച തുകയുടെ ചെക്ക് ഖത്തർ ചാരിറ്റി പ്രതിനിധികൾക്ക് കൈമാറി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് മുഹമ്മദ് നൗഫൽ, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി.

