പൊഡാർ പേൾ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsപൊഡാർ പേൾ സ്കൂളിൽ സ്വാതന്ത്ര്യ
ദിനത്തിൽ ദേശീയ പതാക
ഉയർത്തിയപ്പോൾ
ദോഹ: പൊഡാർ പേൾ സ്കൂളിൽ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. സ്റ്റെഫി റേച്ചൽ സാം ദേശീയ പതാക ഉയർത്തി. ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. സ്കൂൾ ഡയറക്ടർമാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യ സമരപോരാളികളുടെ വേഷമണിഞ്ഞ് സ്കൂൾ വിദ്യാർഥികളും അണിനിരന്നു. ത്രിവർണ പതാകകളും ബലൂണുകളുമായി അലങ്കരിച്ചായിരുന്നു ആഘോഷങ്ങളൊരുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

