തദ്ദേശീയ പച്ചക്കറി വിൽപനയിൽ വർധന
text_fieldsദോഹ: കഴിഞ്ഞവർഷം തദ്ദേശീയ പച്ചക്കറി വിൽപനയിൽ വൻ വർധനവെന്ന് റിപ്പോർട്ട്.പ്രീമിയം ഖത്തരി വെജിറ്റബിൾസ്, ഖത്തർ ഫാംസ് േപ്രാഗ്രാം എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.2019ൽ പ്രീമിയം പച്ചക്കറികളുടെ വിൽപന 2740 ടൺ മാത്രമായിരുന്നെങ്കിൽ കഴിഞ്ഞവർഷം 4565 ടൺ വിൽപന പിന്നിട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 66 ശതമാനം വർധനവാണ് പ്രീമിയം പച്ചക്കറി വിൽപനയിലുണ്ടായിരിക്കുന്നത്.
അതേസമയം, ഖത്തർ ഫാംസ് േപ്രാഗ്രാമിെൻറ കീഴിൽ 19,000 ടൺ പച്ചക്കറികളാണ് 2020ൽ വിൽപന നടത്തിയിരിക്കുന്നത്. മുൻവർഷം ഇത് 11,506 ടൺ മാത്രമായിരുന്നു. 64 ശതമാനമാണ് ഇതിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക വിപണന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിെൻറയും തദ്ദേശീയ കർഷകർക്ക് പിന്തുണയും സഹായവും നൽകുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് പ്രീമിയം ഖത്തർ വെജിറ്റബിൾസ്, ഖത്തർ ഫാംസ് േപ്രാഗ്രാം എന്നിവക്ക് തുടക്കം കുറിച്ചത്. ഖത്തരി കർഷകർക്ക് ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനുമുള്ള സുവർണാവസരമാണ് ഇതിലൂടെ മന്ത്രാലയം നൽകിയിരുന്നത്.2017ലാണ് പ്രീമിയം ഖത്തരി വെജിറ്റബിൾസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 16 ഫാമുകളുമായി അൽ മീറ കോംപ്ലക്സുകളിൽ മാത്രം തുടങ്ങിയ പദ്ധതി വൻ വിജയമായതിനെ തുടർന്ന് മറ്റു മാളുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. നിലവിൽ 150 ഫാമുകളാണ് പദ്ധതിക്ക് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

