Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോട്ടൽ താമസക്കാരിൽ...

ഹോട്ടൽ താമസക്കാരിൽ വർധന

text_fields
bookmark_border
ഹോട്ടൽ താമസക്കാരിൽ വർധന
cancel

ദോ​ഹ: ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഹോ​ട്ട​ൽ താ​മ​സ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 62 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഖ​ത്ത​ർ ടൂ​റി​സം. 2020 സെ​പ്​​റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ ഹോ​ട്ട​ൽ താ​മ​സ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ല് ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​ ഖ​ത്ത​ർ ടൂ​റി​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

2020 സെ​പ്റ്റം​ബ​റി​ൽ 28,201 ഹോ​ട്ട​ൽ മു​റി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ അ​ത് 29,222 ആ​യി വ​ർ​ധി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഡീ​ല​ക്സ്, സ്​​റ്റാ​ൻ​ഡേ​ഡ് ഹോ​ട്ട​ൽ അ​പ്പാ​ർ​ട്​​മെൻറു​ക​ളി​ൽ ഒ​മ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​യും വ​ൺ, ടു, ​ത്രീ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ 12 ശ​ത​മാ​നം കു​റ​വും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ​യു​ള്ള ഹോ​ട്ട​ൽ താ​മ​സ വി​ത​ര​ണ മേ​ഖ​ല​യി​ൽ 14 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 2021 മാ​ർ​ച്ച് മു​ത​ൽ ഹോ​ട്ട​ൽ താ​മ​സ നി​ര​ക്കി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ 54 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്ന ഹോ​ട്ട​ൽ താ​മ​സ നി​ര​ക്കി​ൽ എ​ട്ട് ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഖ​ത്ത​ർ ടൂ​റി​സം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഹോ​ട്ട​ൽ റൂ​മു​ക​ളു​ടെ ശ​രാ​ശ​രി നി​ര​ക്കി​ൽ 13 ശ​ത​മാ​ന​വും ല​ഭ്യ​മാ​യ ഓ​രോ മു​റി​ക​ളു​ടെ​യും വ​രു​മാ​ന​ത്തി​ൽ 29 ശ​ത​മാ​ന​വും മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് കോ​വി​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹോ​ട്ട​ലു​ക​ൾ​ക്ക് ന​ൽ​കു​ന്ന ക്ലീ​ൻ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ​പ്രോ​ഗ്രാം, ഒ​രു മാ​സം നീ​ണ്ട ഷോ​പ്പ് ഖ​ത്ത​ർ തു​ട​ങ്ങി ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​ക്ക് ഉ​ണ​ർ​വു​ണ്ടാ​ക്കു​ന്ന വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ഹോ​സ്​​പി​റ്റാ​ലി​റ്റി, ഹോ​ട്ട​ൽ മേ​ഖ​ല​ക​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന​ത്. ഫി​ഫ അ​റ​ബ് ക​പ്പ്, രാ​ജ്യാ​ന്ത​ര ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി​യ​വ​യോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel stay
News Summary - Increase in hotel occupants
Next Story