റഹീം റയാെൻറ ഓർമകളുമായി ഇൻകാസ് യൂത്ത് വിങ് രക്തദാന ക്യാമ്പ്
text_fieldsദോഹ: ഖത്തറിലെ കോവിഡ് പോരാട്ടത്തിെൻറ മലയാളി മുഖമായി മാറി, ഒടുവിൽ മരണത്തിന് കീഴടങ്ങിയ ഇൻകാസ് പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി റഹീം റയ്യാെൻറ സ്മരണാർഥം ഖത്തർ ഇൻകാസ് യൂത്ത് വിങ് രക്തദാന ക്യാമ്പ് നടത്തി. റഹീം തുടങ്ങിവെച്ച സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് സഹപ്രവത്തകർ ഹമദ് ബ്ലഡ് ഡൊണേഷൻ സെൻററിൽ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പിടിമുറുക്കിയ സമയത്ത് പ്രവാസികൾക്കായി റഹീം നടത്തിയ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പകർച്ചവ്യാധിയുടെ ദുരിതത്തിൽ അകപ്പെട്ടവർക്ക് വൈദ്യ സഹായവും ഭക്ഷണവും എത്തിക്കുന്നതിന് പുറമേ തൊഴിൽ രഹിതർക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റുകൾ സാധ്യമാക്കുകയും ചെയ്തു. ഒടുവിൽ കോവിഡ് ബാധിതനായാണ് മരണത്തിന് കീഴടങ്ങിയത്. രക്തദാന ക്യാമ്പിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.