Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി ക്ഷേ​മ​നി​ധി...

പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ 32 കോ​ടി രൂ​പ അ​നു​വ​ദി​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം -ഇ​ൻ​കാ​സ് ഖ​ത്ത​ർ

text_fields
bookmark_border
പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ 32 കോ​ടി രൂ​പ   അ​നു​വ​ദി​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം -ഇ​ൻ​കാ​സ് ഖ​ത്ത​ർ
cancel

ദോ​ഹ: സം​സ്ഥാ​ന​ത്തെ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ഴി​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 32 കോ​ടി രൂ​പ അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഇ​ൻ​കാ​സ് ഖ​ത്ത​ർ. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പെ​ൻ​ഷ​ൻ തു​ക എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത് പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ്. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും സ​ർ​ക്കാ​രി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു. പ്ര​വാ​സികളുടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും അവരുടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് പി​ന്തു​ണ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipensionwelfare
News Summary - INCASE Qatar Welcomes ₹32 Crore Allocation for Pravasi Welfare Fund Pension
Next Story