ദോഹ: കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ‘ഇൻകാസി’ൽ പൊട്ടിത്തെറി. മാസങ്ങളായി നടന്ന് വരുന്ന പ്രശ്നങ്ങൾക്ക് പിന്നാലെ ബുധനാഴ്ച്ച സംഘടനയുടെ എക്സിക്ക്യുട്ടീവ് യോഗം പ്രസിഡൻറ് കെ.കെ ഉസ്മാനെ അവിശ്വാസപ്രമേയം പാസാക്കി. തുടർന്ന് കെ.െക ഉസ്മാൻ സ്ഥാനം രാജിവെച്ചു. എന്നാൽ പ്രസിഡൻറിെൻറ രാജിക്കത്തിൽ അവിശ്വാസത്തെ കുറിച്ചോ, അടുത്തിടെ നടന്ന പ്രശ്നങ്ങളെ കുറിച്ചോ സൂചനയില്ല. 2015 മെയ് 12 നാണു മൂന്നാം തവണ പ്രസിഡൻറ് ആയതെന്നും ആ സമയത്ത് ഒരു വർഷമെ സ്ഥാനത്ത് തുടരൂ എന്ന് തീരുമാനിച്ചതാണെന്നും എന്നാൽ ഇപ്പോൾ ഒഴിയാൻ സമയമായെന്ന് തോന്നുന്നുവെന്നുമാണ് പ്രസിഡൻറ് മാധ്യമ പ്രവർത്തകർക്ക് അയച്ച കത്തിൽ പറയുന്നത്. ഈ മെയ് 12ന് രണ്ടുവർഷം പൂർത്തിയായെന്നും രണ്ട് വർഷമാണ് പ്രസിഡൻറിെൻറ കാലാവധി എന്നതിനാൽ ആ കാലാവധിയും കഴിഞ്ഞ സ്ഥിതിക്ക് സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ല എന്നും കത്തിൽ പറയുന്നു. മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഖത്തർ സന്ദർശനം കാരണമാണ് രാജി അല്പം നീണ്ടു പോയത് എന്നും ഉസ്മാൻ ചൂണ്ടിക്കാട്ടുന്നു. ഖത്തറിലെ ഇൻകാസ്സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത് തന്നെ ഖത്തറിൽ എത്തുന്ന ഒ.ഐ.സി.സി യുടെ ചാർജുള്ള കെ പി സി സി ഭാരവാഹികളായ എൻ സുബ്രമണ്യവും മാന്നാർ അബ്ദുൽ ലത്തീഫും തീരുമാനിക്കും എന്നും അവർക്കു ഈ ആവശ്യത്തിന് ഖത്തറിൽ വരാനുള്ള വിസ അടക്കം അയച്ചു കൊടുത്തതിൽ ശേഷമാണ് താൻ രാജിക്കത്തു കൊടുത്തിരിക്കുന്നത് എന്നും ഉസ്മാൻ പറയുന്നു. എന്നാൽ പ്രസിഡൻറിനെതിരെ അവിശ്വാസം പാസായ സാഹചര്യത്തിൽ മറ്റ് പിടിവള്ളികളില്ലാതെ വന്നപ്പോഴാണ് കെ.കെ ഉസ്മാൻ രാജിവച്ചതെന്ന് എതിർവിഭാഗം പറയുന്നത്. ഏകാധിപത്യം വർധിച്ച സാഹചര്യത്തിലാണ് ഉസ്മാനെതിരെ അവിശ്വാസം കൊണ്ടുവന്നതെന്ന് അവർ പറയുന്നു. സംഘടന ചുമതല മൂന്ന് ജനറൽ സെക്രട്ടറിമാരിൽ ഒരാൾക്ക് കൊടുക്കണമെന്ന ചട്ടം പോലും അട്ടിമറിക്കുകയും സ്വന്തം പക്ഷത്തുള്ള ജില്ലാ പ്രസിഡൻറിന് ആ ചുമതല കൊടുത്തതും പ്രസിഡൻറിെൻറ ഏകാധിപത്യത്തിെൻറ തെളിവാണന്നും അവർ പറയുന്നു. ഉമ്മൻചാണ്ടി ഖത്തർ സന്ദർശനത്തിന് വന്നപ്പോൾ കാര്യപരിപാടികൾക്ക് രൂപം നൽകിയതിലും മതിയായ കൂടിയാലോചനകൾ നടന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇന്‍കാസ് തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 9:55 AM GMT Updated On
date_range 2017-12-02T09:39:58+05:30‘ഇൻകാസി’ൽ പൊട്ടിത്തെറി; അവിശ്വാസം പാസായതിന് പിന്നാലെ പ്രസിഡൻറ് രാജിവെച്ചു
text_fieldsNext Story