ഇൻകാസ് യൂത്ത് വിങ് വാർഷികാഘോഷം ശ്രദ്ധേയമായി
text_fieldsഇൻകാസ് യൂത്ത് വിങ് യൂത്ത് ബീറ്റ്സ് പരിപാടിയിൽ
വി.ടി ബൽറാം മുഖ്യാതിഥിയായപ്പോൾ
ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിങ് വാർഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ, ഇൻകാസ് ഖത്തർ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗവും, കെ.പി.സി.സി വൈസ് പ്രസിഡൻറുമായ വി.ടി. ബൽറാം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യൂത്ത് വിങ് പ്രസിഡൻറ് ദീപക് ചുള്ളിപറമ്പിൽ അധ്യക്ഷത വഹിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം നടപ്പിലാക്കുന്ന ‘കരുതൽ’ പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ 14 ജില്ലകളിലെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്കോളർഷിപ്പിൻെറ വിതരണോദ്ഘാടനവും ചടങ്ങിൽ വച്ച് വി.ടി. ബൽറാം നിർവ്വഹിച്ചു.
ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനാ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ.ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ. പി അബ്ദുറഹിമാൻ, സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം സെറീന അഹദ്, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി, ഖത്തർ അമീറിൽ നിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയ ഡോ. ജയകാന്ത് ചന്ദ്രൻ, തയ്'വാനിൽ നടന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ ഹാൻഡ്ബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായ സജി ശ്രീകുമാരൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഇൻകാസ് സ്ഥാപക നേതാവ് കെ കെ ഉസ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് താജുദ്ദീൻ ചിറക്കുഴി, ഐ.സി. ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇൻകാസ് ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബ് നരണിപ്പുഴ തുടങ്ങിയവർ ആശംസ അർപ്പിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി റിഷാദ് മൊയ്ദീൻ സ്വാഗതവും, ട്രഷറർ ചെറിൽ ഫിലിപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത നിശയും, വിവിധ കലാപരിപാടികളും അരങ്ങേറി. യൂത്ത് ബീറ്റ്സ് പ്രോഗ്രാം കമ്മിറ്റി ട്രഷറർ സിറിൾ ജോസ്, ജോയിന്റ് കൺവീനർ സിജോ നിലമ്പൂർ, യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

