Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻകാസ് യൂത്ത് വിങ്...

ഇൻകാസ് യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഇൻകാസ് യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ്
cancel
camera_alt

 ഖത്തർ ഇൻകാസ് യൂത്ത് വിങ്ങിന്റെയും നസീം മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഖത്തർ ഇൻകാസ് യൂത്ത് വിങ്ങിന്റെയും നസീം മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധന, ബി.എം.ഐ പരിശോധന, ഡോക്ടർ കൺസൽട്ടേഷൻ, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങിയവ സൗജന്യമായി ഒരുക്കിയിരുന്നു. യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്കറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇൻകാസ് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായ്യിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി കെ.വി. ബോബൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്‌, ഹൈദർ ചുങ്കത്തറ, വി.എസ്. അബ്ദുറഹിമാൻ, ജില്ലാ ജനറൽ സെക്രട്ടറി പി.വി. മൊയ്തീൻഷാ, മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ്, ട്രഷറർ ജിൻസ് ജോസ് എന്നിവർ സംസാരിച്ചു. ഇൻകാസ് യൂത്ത് വിങ് സെക്രട്ടറി സുഹൈൽ സ്വാഗതവും ട്രഷറർ ആഷിഖ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campQatar NewsIncas Youth Wing
News Summary - Incas Youth Wing Medical Camp
Next Story