ഇൻകാസ് യൂത്ത് വിങ് ‘തയ്യാരി’ ഇന്ന്
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് ഖത്തർ സംഘടിപ്പിക്കുന്ന ‘തയ്യാരി 2024’ വെള്ളിയാഴ്ച തുമാമ ഒലീവ് ഇന്റർനാഷണൽ സ്കൂൾ ഹാളിൽ നടക്കും. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിനും എൻ.എസ്.യു ജനറൽ സെക്രട്ടറി കെ.എം. അഭിജിത്തും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ രണ്ട് മണി മുതൽ പി. സരിൻ നയിക്കുന്ന പഠന ക്ലാസും നാല് മണിക്ക് സലീന കൂലത്ത് നേതൃത്വം നൽകുന്ന ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ വിശിഷ്ട അതിഥികൾക്കൊപ്പം ഖത്തറിലെ കലാ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ആദ്യത്തെ രണ്ട് സെഷനുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് അവസരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

