കെ.എസ്.യുവിന്റെ വിജയം ആഘോഷിച്ച് ഇൻകാസ്
text_fieldsസർവകലാശാല തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ വിജയം ഇൻകാസ് യൂത്ത് വിങ് ഖത്തറിൽ ആഘോഷിക്കുന്നു
ദോഹ: സർവകലാശാല തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം കെ.എസ്.യുവിന്റെ മിന്നുന്ന വിജയം ഇൻകാസ് യൂത്ത് വിങ് ഖത്തറിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക്, ജിൻസ്, റിഷാദ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സെൻട്രൽ കമ്മിറ്റി യൂത്ത് വിങ് കോഓഡിനേറ്റർ കെ.വി. ബോബൻ എന്നിവർ സംസാരിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷി, സെക്രട്ടറി സുദേവ്, കൺവീനർ ആഷിഫ്, കാലിക്കറ്റ് സർവകലാശാല ചെയർപേഴ്സൻ നിതിൻ ഫാത്തിമ, കാലിക്കറ്റ് സർവകലാശാല ജോയന്റ് സെക്രട്ടറി അശ്വിൻ എന്നിവർ ഓൺലൈനിൽ ചേർന്ന് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

