ഇന്‍കാസ് വനിതാ വിങ് മാതൃദിനാഘോഷം
text_fieldsഇന്‍കാസ് വനിതാ വിങ് മാതൃദിനാഘോഷത്തില്‍ പങ്കെടുത്തവർ
ദോഹ: അമ്മ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണെന്ന സന്ദേശവുമായി ഇന്‍കാസ് ഖത്തര്‍ വനിതാ വിങ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃ ദിനം ആഘോഷിച്ചു. വനിതാ വിങ് പ്രസിഡന്റ് സിനില്‍ ജോര്‍ജ് ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം സെറിന അഹദിന് മധുരം നല്കി മാതൃ ദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
ഐ.സി.സി ബംഗളൂരു ഹാളില്‍ നടന്ന മാതൃദിന ആഘോഷ ചടങ്ങില്‍ ഖത്തറിലെ വിവിധ മേഖലയിലുള്ള വനിതകള്‍ അമ്മമാരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ഇന്‍കാസ് വനിതാ വിങ് ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, ഷീല സണ്ണി, ഷെറിന് നിസാം, റോഷ്നി കൃഷ്ണന്, റീന സുനില്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് മെഹ്സാന മൊയ്തീന് സ്വാഗതവും ട്രഷറര്‍ അനൂജ റോബിന് നന്ദിയും പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെ കൂറ്റ്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്, ഡേവിസ് ഇടശ്ശേരി, വി.എസ് അബ്ദുറഹ്മാന്, ബഷീര്‍ തുവാരിക്കല്‍, അഷ്റഫ് നന്നംമുക്ക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

