ഇൻകാസ് തൃശൂർ കുടുംബസംഗമം
text_fieldsഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗമത്സരവിജയികൾക്ക് വി.കെ. ശ്രീകണ്ഠന് എം.പി സമ്മാനദാനം നിർവഹിക്കുന്നു.
ദോഹ: ഇൻകാസ് ഖത്തര്‍ തൃശൂർ ജില്ലാ കുടുംബസംഗമം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.സി.സി അശോക ഹാളിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് പ്രേംജിത് കുട്ടംപറമ്പത്ത് അധ്യക്ഷതവഹിച്ചു.
ഇൻകാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി അഡ്വൈസറി ബോർഡ് അംഗം ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഐ.സി.സി വൈസ്. പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ.ജോസഫ്, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റു ഭാരവാഹികളായ വി.എസ്. അബ്ദുൽ റഹ്മാൻ, എം.സി. താജുദ്ദീൻ, ഷിബു സുകുമാരൻ, ഈപ്പൻ തോമസ്, മജീദ് പാലക്കാട്, അഷറഫ് നന്നമുക്ക് എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ സദസ്സ്
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരവിജയികൾക്ക് വി.കെ. ശ്രീകണ്ഠന് എം.പി സമ്മാനദാനം നിർവഹിച്ചു.തൃശൂർ ജില്ലാ ഭാരവാഹികളായ താജുദ്ദിൻ ചിറകുഴി, പി.കെ. റഷീദ്, എഡ്വിൻ സെബാസ്റ്റ്യൻ, ബദറുദ്ദിൻ, ബഷീർ അമ്പലത്ത്, സർജിത് കുട്ടംപറമ്പത്ത്, യു.എം. സുരേഷ്, അഷ്റഫ് ചെമ്മാപ്പിള്ളി, മഞ്ജുനാഥൻ നാരായണൻ എന്നിവർ നേതൃത്വം നൽകി. ഉല്ലാസ് തോട്ടുങ്ങൽ സ്വാഗതവും ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

