Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് സ്മാ​ഷ്...

ഇ​ൻ​കാ​സ് സ്മാ​ഷ് ഫി​യ​സ്റ്റ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
ഇ​ൻ​കാ​സ് സ്മാ​ഷ് ഫി​യ​സ്റ്റ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

ഇ​ൻ​കാ​സ് ഖ​ത്ത​ർ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി

സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. അ​ബു ഹ​മൂ​ർ ഹാ​മി​ൽ​ട്ട​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ സ്റ്റാ​ർ സ്പോ​ർ​ട്സ് ക്ല​ബ് കൂ​ടു​ത​ൽ പോ​യി​ന്റു​ക​ൾ നേ​ടി ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്കും ഇ​ത്ത​രം കാ​യി​ക പ​രി​പാ​ടി​ക​ൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ ഷാ ​സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി ബ​ഷീ​ർ തൂ​വാ​രി​ക്ക​ൽ, ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജൂ​ട്ടാ​സ് പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​പ്പ​ൻ തോ​മ​സ്, വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ് സി​നി​ൽ ജോ​ർ​ജ്, പാ​ല​ക്കാ​ട് ജി​ല്ല മു​ഖ്യ ര​ക്ഷാ​ധി​കാ​രി റു​ബീ​ഷ് കി​ഴ​ക്കേ​തി​ൽ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ബാ​വ അ​ച്ചാ​ര​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് ഉ​സ്മാ​ൻ, രാ​ഗേ​ഷ് മ​ഠ​ത്തി​ൽ, കൂ​ടാ​തെ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വ​നി​താ-​യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ട്ര​ഷ​റ​ർ ജി​ൻ​സ് ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournamentINCAS
News Summary - Incas Smash Fiesta Badminton Tournament
Next Story