ഇൻകാസ് ഖത്തർ; യൂത്ത് വിങ് രൂപവത്കരിച്ചു
text_fieldsപുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍കാസ് യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പുതിയ യൂത്ത് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രഖ്യാപന യോഗം ഇൻകാസ് ഉപദേശക സമിതി അംഗം അബ്രഹാം കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഉപദേശക സമിതിഅംഗം കെ.വി. ബോബൻ ഇൻകാസ് യൂത്ത് വിങ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ദീപക് ചുള്ളിപ്പറമ്പിലിനെയും, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജിൻസ് ജോസിനെയും, ട്രഷററായി റിഷാദ് മൊയ്തീനെയും തിരഞ്ഞെടുത്തു.
ട്രഷറർ ഈപ്പൻ തോമസ്, വനിതവിങ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ദീപക് ചുള്ളിപ്പറമ്പിൽ, ജനറൽ സെക്രട്ടറി (സംഘടന ചുമതല): ജിൻസ് ജോസ്, ട്രഷറർ: റിഷാദ് മൊയ്തീൻ. വൈസ് പ്രസിഡന്റ്മാര്‍: ലിജോ ഈരയിൽ, കെ.ടി. ജംഷീദ് വാലില്ലാപുഴ, എ.എസ്. മനു ജനറൽ സെക്രട്ടറിമാർ: സിറിൾ ജോസ്, ചെറിൽ ഫിലിപ് വട്ടശ്ശേരിൽ, ജിബിൻ കെ.ജോയി, വികാസ് പി.നമ്പ്യാർ, മുഹമ്മദ് നബീൽ മാട്ടറ. ജോ.സെക്രട്ടറിമാർ: ആനിസ് നഫ്സാദ് , ഷഹബാസ് ഷാജഹാൻ, മുഹമ്മദ് സാലിഹ്. ജോ.ട്രഷറർ: നിതിൻ നാരായണസ്വാമി.

