ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ
text_fieldsപുതുതായി അധികാരമേറ്റ ഇന്‍കാസ് തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ മുന്‍ എം.എല്‍.എ
വര്‍ക്കല കഹാറിനൊപ്പം
ദോഹ: ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി മുനീർ പള്ളിക്കലിനെയു ജനറല്‍ സെക്രട്ടറിയായി ശങ്കര്‍ സാരസംഗനെയും തിരഞ്ഞെടുത്തു. ആനിസ് അഫ്സദ് ആണ് ട്രഷറര്‍. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന ഗാന്ധിസ്മൃതി സംഗമ വേദിയിലാണ് പുതിയ ഭാരവാഹികളെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പ്രഖ്യാപിച്ചത്. പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗാന്ധി സ്മൃതി സംഗമത്തില്‍ വര്‍ക്കല മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ സംഘര്‍ഷഭരിതമായ ആഗോളക്രമത്തില്‍ ഇന്നും പ്രസക്തമാണെന്നും അവ പ്രായോഗികവും മാതൃകാപരവുമായി നടപ്പിലാക്കാന്‍ ഓരോ ഇന്ത്യക്കാരനും തയാറാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം മുന്‍ ജില്ല പ്രസിഡന്റ് ജയപാല്‍ മാധവന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഇന്‍കാസ് രക്ഷാധികാരി കെ.കെ. ഉസ്മാന്, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റി ഇന്‍ചാര്‍ജുമായ സി. താജുദ്ദീന്, ജനറല്‍ സെക്രട്ടറി ഈപ്പന് തോമസ്, ട്രഷറര്‍ വി.എസ്. അബ്ദുറഹ്മാന്, വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ഐ.സി.ബി.എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ.വി. ബോബന്, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ പുത്തന്‍ പള്ളി എന്നിവര്‍ സംസാരിച്ചു.
ലോക മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ സജി ശ്രീകുമാറിനെയും സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇന്‍കാസ് പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, സെറീന അഹദ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അശ്റഫ് നന്നംമുക്ക്, ശമീര്‍ പുന്നൂരാന്‍, ഫൈസല്‍ തിരുവനന്തപുരം, ജോയ് കൊല്ലം, അഹദ് മുബാറക്, ഡേവിസ് ഇടശ്ശേരി, യു.എം. സുരേഷ്, പി.കെ. റശീദ്, ദീപക് സി.ജി., സിനില്‍ ജോര്‍ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്, ജിഷ ജോര്‍ജ്, എം.പി. മാത്യു, ഷഫാഫ് ഹാപ്പ തുടങ്ങിയവര്‍ അവാര്‍ഡ് വിതരണം നടത്തി. ജില്ലാ ഭാരവാഹികളായ അജീം കണിയാപുരം, നൗഫല്‍, അനീഷ്, റാനീഷ്, ശരത്, മനു, സജി, രജീഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

