Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് ഖത്തർ ടി.എച്ച്. മുസ്തഫ അനുശോചന യോഗം

text_fields
bookmark_border
ഇൻകാസ് ഖത്തർ ടി.എച്ച്. മുസ്തഫ അനുശോചന യോഗം
cancel
camera_alt

ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുശോചന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി

പ്രസിഡന്‍റ് ഹൈദര്‍ ചുങ്കത്തറ അനുസ്മരണ പ്രഭാഷണം

നടത്തുന്നു 


ദോഹ: അന്തരിച്ച മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ, ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ് ആറളം, ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറിയും ലോക കേരളസഭ മെംബറുമായ കെ.വി. ബോബൻ, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, വനിത വിങ് വൈസ് പ്രസിഡന്റ്‌ മെഹ്സാന താഹ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.എസ്. അബ്ദുറഹ്മാൻ, സി.എ. അബ്ദുൽ മജീദ്, ഡേവിസ് ഇടശ്ശേരി, അഡ്വ. മഞ്ജുഷ ശ്രീജിത്, ജിഷ ജോർജ്, അഹദ് മുബാറക്, ലിജോ ഈറയിൽ, എറണാകുളം ജില്ല അൽഖോർ യൂനിറ്റ് പ്രസിഡന്റ്‌ ഇ.കെ. ഉസ്‍മാൻ തുടങ്ങിയവർ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

എറണാകുളം ജില്ല പ്രസിഡന്റ്‌ ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു. പി.ആർ. ദിജേഷ് സ്വാഗതവും റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incas Qatar TH. Mustafa condolence meeting
Next Story