ഇൻകാസ് ഖത്തര് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം
text_fieldsഇൻകാസ് ഖത്തര് സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം
ദോഹ: മുന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാമത് രക്ത്വസാക്ഷിത്വ ദിനം ഇൻകാസ് ഖത്തര് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില് ആചരിച്ചു. ഇന്കാസ് സെൻട്രൽ കമ്മിറ്റി ഒാഫിസില് നടന്ന അനുസ്മരണ യോഗത്തില് ജനറല് സെക്രട്ടറി ബഷീര് തുവാരിക്കല് അനുസ്മരണ പ്രഭാഷണം നിര്വഹിച്ചു. ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയത് രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടു വന്ന ഭരണപരിഷ്കാരങ്ങള് ആയിരുന്നുവെന്നും ഇന്ത്യയില് കമ്പ്യൂട്ടര് വത്കരണത്തിന് തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ഭരണകാലം ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് ആക്കംകൂട്ടിയതായും അദ്ദേഹം പറഞ്ഞു. കെ.വി. ബോബന്, ഇൻകാസ് മലപ്പുറം ജില്ല ജനറല് സെക്രട്ടറി അശ്റഫ് നന്നംമുക്ക്, ഇന്കാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജെ, വനിത വിങ് ട്രഷറര് അനൂജ റോബിന് എന്നിവര് അനുസ്മരിച്ച് സംസാരിച്ചു. ഇന്കാസ് സെക്രട്ടറി ഷിജു കുര്യാക്കോസ് ചടങ്ങില് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

