ഇൻകാസ് ഖത്തർ സലീംകുമാർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഖത്തർ സംഘടിപ്പിച്ച സലീംകുമാർ അനുസ്മരണ പരിപാടിയിൽനിന്ന്
ദോഹ: അന്തരിച്ച പ്രമുഖ സിനിമാതാരവും ദേശീയ ഫിലിം അവാർഡ് ജേതാവുമായ സലീംകുമാറിന്റെ സ്മരണാർഥം ഇൻകാസ് ഖത്തർ അനുസ്മരണം സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങ് ഖത്തറിലെ സാമൂഹിക രംഗത്തെ പ്രമുഖരും അപെക്സ് ബോഡി പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംസ്ഥാന സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
സലീംകുമാറിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഇൻകാസ് നിർമിച്ച ഹ്രസ്വ വിഡിയോ പ്രദർശിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി ബോബൻ സ്വാഗതം ആശംസിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഐ.സി.ബി. എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഉപദേശക സമിതി ചെയർമാൻ കെ. എസ്. പ്രസാദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എസ്.എം. ഹുസൈൻ (കെ.എം.സി.സി), ഷംസീർ അരിക്കുളം (സംസ്കൃതി ഖത്തർ), ഷെഫീക്ക് അറക്കൽ (ഇന്ത്യൻ മീഡിയ ഫോറം), ഉഷാ പാട്ടീൽ ( മഹാരാഷ്ട്ര മണ്ഡൽ), ഡോ. കെ.സാബു (ഓഥേഴ്സ് ഫോറം), സുബ്രഹ്മണ്യ ഹെബ്ബഗ്ഗലു (കർണാടക സംഘ), അജാസ് അലി (വേൾഡ് മലയാളി ഫെഡറേഷൻ), സത്യനാരായണ റെഡ്ഡി (തെലങ്കാന കലാ സമിതി), റിജിൻ പള്ളിയത്ത് (കുവാഖ്), മുഹമ്മദ് ഹുസൈൻ (എം.കെ.പി ഖത്തർ), ഗഫൂർ കോഴിക്കോട് (കെ.പി.എ.ക്യു), ശ്രീജിത്ത് (ഫ്രണ്ട്സ് ഓഫ് തൃശൂർ), സക്കറിയ മാണിയൂർ (കെ.സി.സി ഖത്തർ), കെ. ആർ ജയരാജ് (കെ.ബി.എഫ് ഖത്തർ), കൃഷ്ണകുമാർ (ഔട്ട്റീച്ച് ഖത്തർ), എസ്.എ.എം ബഷീർ, ഹൈദർ ചുങ്കത്തറ, അബ്ദുൽ നാസർ നാച്ചി, ഖലീൽ അമ്പലത്ത്, കെ.കെ. ഉസ്മാൻ, ജോൺ ഗിൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ എച്ച്. എസ്. ഭുള്ളർ, അഞ്ജന മേനോൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, പ്രവീണ റെഡ്ഡി (തെലങ്കാന ജാഗൃതി), രാമണ്ണ (ആന്ധ്ര കലാവേദി), ബിന്ദു ലിൻസൻ (യുനീഖ് ഖത്തർ), ശ്രീനിവാസ് (സയൻസ് ഇന്ത്യ ഫോറം), ഇബ്രാഹിം (ഒ.ടി.പി ഖത്തർ), സതീഷ് വിളവിൽ (സമന്വയം ഖത്തർ), ഓമനക്കുട്ടൻ പരുമല (ഇന്ത്യൻ മീഡിയ ഫോറം), ബിജു.പി. മംഗലം (സംസ്കൃതി ഖത്തർ), നിസാം ഖാൻ (രാജസ്ഥാൻ അസോസിയേഷൻ), കൂടാതെ വിവിധ അപെക്സ് ബോഡി ഭാരവാഹികളും, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവഹികളും, ലേഡീസ് വിങ് - യൂത്ത് വിങ് ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ജീസ് ജോസഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

