Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻകാസ് ഖത്തർ ഉമ്മൻ...

ഇൻകാസ് ഖത്തർ ഉമ്മൻ ചാണ്ടി മൂന്നാം ചരമവാർഷികാചരണം; ജനസേവാ പുരസ്കാരം ഷാനവാസ് ബാവക്ക് കൈമാറി

text_fields
bookmark_border
ഇൻകാസ് ഖത്തർ ഉമ്മൻ ചാണ്ടി മൂന്നാം ചരമവാർഷികാചരണം; ജനസേവാ പുരസ്കാരം ഷാനവാസ് ബാവക്ക് കൈമാറി
cancel
camera_alt

ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ ബാവക്ക് അഡ്വ. അബിൻ വർക്കി എം.എൽ.എ കൈമാറുന്നു

ദോഹ: കരുണയും ചേർത്ത് നിർത്തലുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശൈലിയെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അദ്ദേഹത്തിന് മറ്റൊന്നും തടസ്സമായിരുന്നില്ലെന്നും ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ തങ്ങളെപ്പോലുള്ള പൊതുപ്രവർത്തകർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ.സി.സി അശോകാ ഹാളിൽ നടന്ന പരിപാടിയിൽ, മികച്ച പൊതുപ്രവർത്തകർക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ ബാവക്ക് അഡ്വ. അബിൻ വർക്കി എം.എൽ.എ കൈമാറി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമായിരുന്നു പുരസ്കാരം. ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ് ഷാനവാസ് ബാവയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഇൻകാസ് രക്ഷാധികാരി ജോൺ ഗിൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുരസ്‌കാര ജേതാവ് ഷാനവാസ് ബാവ മറുപടി പ്രസംഗം നടത്തി. ഈ പുരസ്‌കാരം തനിക്ക് മാത്രമായുള്ള വ്യക്തിഗത നേട്ടമായി കാണുന്നില്ലെന്നും, തന്റെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്ന ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക, ജീവകാരുണ്യ, ജനക്ഷേമ മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവച്ചതിനും, പ്രത്യേകിച്ച് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിന്റിന്റെ പ്രസിഡന്റായിരുന്നു കൊണ്ട്, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ നടത്തിയ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും, ജനസേവാ പ്രവർത്തനങ്ങളുമാണ് ഷാനവാസ് ബാവയെ പുരസ്കാരത്തിന് അർഹനാക്കിയത്. ജോപ്പച്ചൻ തെക്കെക്കൂറ്റ് അധ്യക്ഷനായ പുരസ്കാര നിർണ്ണയ സമിതിയാണ് ഷാനവാസ് ബാവയെ തിരഞ്ഞെടുത്തത്.

അഡ്വ. അബിൻ വർക്കി എം.എൽ.എക്കുള്ള ഇൻകാസ് ഖത്തറിന്റെ സ്നേഹോപഹാരം ആക്ടിങ് പ്രസിഡൻ്റ് അഷറഫ് വടകരയും, ജനറൽ സെക്രട്ടറി കെ.വി. ബോബനും ചേർന്ന് കൈമാറി. ജോൺ ഗിൽബർട്ട് അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.

ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ ഷാഫി, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, പ്രവാസി വെൽഫയർ ആന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ പിള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഫാസിൽ അബൂബക്കർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyGulf Newsincas qatar
News Summary - INCAS Qatar observes Oommen Chandy's third death anniversary
Next Story