ഇൻകാസ് ഖത്തർ സ്മൃതിസംഗമം
text_fieldsഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റി സ്മൃതി സംഗമത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ സംസാരിക്കുന്നു
ദോഹ: മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ ജി. കാർത്തികേയന്റെയും മുൻ എം.പി തലേക്കുന്നിൽ ബഷീറിന്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ മുഖ്യാതിഥിയായി. കേരള രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം നൽകിയ ഇരു നേതാക്കളുടെയും പ്രവർത്തനങ്ങൾ വരും തലമുറക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് മുനീർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, രക്ഷാധികാരി കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ജയപാൽ മാധവന്, അൻവർ സാദത്ത്, ഷിബു സുകുമാരൻ, സൂരജ് പോത്തൻകോട്, ഫൈസൽ ഹസ്സൻ, ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് സംസാരിച്ചു. പ്രവാസ ലോകത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇൻകാസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത്തരം സ്മരണകൾ ഊർജം പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും യൂത്ത് വിങ്- ലേഡീസ് വിങ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇൻകാസ് തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ശങ്കർ സ്വാഗതവും വൈസ് പ്രസിഡന്റ് സലിം കല്ലറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

