ഇൻകാസ് ഖത്തർ എസ്.ഐ.ആര്‍ ഇന്‍ഫര്‍മേഷന്‍ ഹെൽപ് ഡെസ്ക് ആരംഭിച്ചു
text_fieldsഇൻകാസ് ഖത്തർ ഹെൽപ് ഡെസ്ക്
ദോഹ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കയകറ്റാനും സംശയങ്ങൾ ദൂരീകരിക്കാനും പേരുകള്‍ ചേര്‍ക്കുന്നതിനും ലക്ഷ്യം വെച്ച് ഇൻകാസ് ഖത്തർ ഹെൽപ് ഡെസ്ക് ആരംഭിച്ചു. തുമാമയിലെ ഐ.സി.ബി.എഫ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇൻകാസ് ഓഫിസിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്.
ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിലും, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ചേർന്ന് ഓൺലൈൻ ഫോം പൂരിപ്പിച്ച് നിർവഹിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിൻസ് ജോസ് വിശദീകരിച്ചു.
ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഉപദേശക സമിതി അംഗവും ഐ.എസ്.സി സെക്രട്ടറിയുമായ ബഷീർ തുവാരിക്കൽ, സുരേഷ് കരിയാട്, വൈസ് പ്രസിഡന്റുമാരായ സി. താജുദ്ദീൻ, വി.എസ്. അബ്ദുൽറഹ്മാൻ, അൻവർ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ജയപാൽ മാധവൻ, ജനറൽ സെക്രട്ടറിമാരായ ഈപ്പൻ തോമസ്സ്, സി.വി. അബ്ബാസ്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ്, വനിതാ വിങ് ഭാരവാഹികളും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അഷ്റഫ് വടകര നന്ദി പറഞ്ഞു.
വൈകീട്ട് 3.30 മുതല്‍ രാത്രി 9.30 വരെയുള്ള സമയങ്ങളില്‍ ഹെല്‍പ് ഡെസ്ക് സേവനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7157 4412 എന്ന നമ്പറിൽ ബന്ധപ്പെടാം. നോർക്ക ഇൻഷുറൻസും അനുബന്ധ സേവനങ്ങളും ഹെൽപ് ഡെസ്കിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

