ഇൻകാസ് ഖത്തർ നോർക്ക കെയർ പ്ലസ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
text_fieldsദോഹ: പ്രവാസി മലയാളികൾക്കായുള്ള കേരള സർക്കാറിന്റെ നോർക്ക കെയർ പ്ലസ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനായി ഇൻകാസ് ഖത്തർ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ നിർവഹിച്ചു. തുമാമയിലെ ഇൻകാസ് ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. നോർക്ക കെയർ പ്ലസ് പദ്ധതിയെ കുറിച്ച് അബ്ദുൽ റൗഫ് കൊണ്ടോട്ടി സംസാരിച്ചു. ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ ഫൈസൽ ബത്തേരി നന്ദി പറഞ്ഞു.
ഇൻകാസ് ഭാരവാഹികളായ സി.വി അബ്ബാസ്, ഈപ്പൻ തോമസ്, സിറാജ് പാലൂർ, മനോജ് കൂടൽ, ബി.എം. ഫാസിൽ, ഷിബു സുകുമാരൻ, ഷാജി കരുനാഗപ്പള്ളി, ലിയോ തോമസ്, അഡ്വ. മഞ്ജൂഷ ശ്രീജിത്ത്, സർജിത്ത് കുട്ടംപറമ്പത്ത്, ഫാസിൽ അബൂബക്കർ, എഡ്വിൻ സെബാസ്റ്റ്യൻ, ജോബി തോമസ്, അസീസ് പുറായിൽ, ബിനു ചന്ദ്രൻ, സലിം ഇടശ്ശേരി, സി.ടി. സിദ്ദീഖ്, ടി.എ. അൻഹർ, അജറ്റ് അബ്രഹാം, ഷെമീർ മട്ടന്നൂർ, മൊയ്തീൻ ഷാ, ഹരീഷ് കുമാർ, ജിൻസ് ജോസ്, ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
നോർക്ക കെയർ പ്ലസ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനായി യാതൊരു സർവിസ് ചാർജ്ജും ഈടാക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6006 2530, 3330 9332 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇൻകാസ് ഓഫിസിൽ സെപ്റ്റംബർ 18 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

