ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsവിപിൻ പി.കെ മേപ്പയ്യൂർ, ഹരീഷ് കുമാർ, ഷാഹിദ് വിപി
ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വിപിൻ പി.കെ. മേപ്പയ്യൂർ (പ്രസിഡന്റ്), ഹരീഷ്കുമാർ (ജനറൽ സെക്രട്ടറി), ഷാഹിദ് വി.പി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുഖ്യ രക്ഷാധികാരിയായി ബഷീർ തൂവാരിക്കൽ, അഡ്വൈസറി ബോർഡ് ചെയർമാനായി അസീസ് പുറായിൽ, വൈസ് ചെയർമാനായി സക്കീർ ഹുസൈൻ എന്നിവരെ തെരഞ്ഞെടുത്തു.
ഗഫൂർ ബാലുശ്ശേരി സീനിയർ വൈസ് പ്രസിഡന്റും അമീർ കെ.ടി, ഹംസ എൻ.പി, ജോസഫ് ഓമശ്ശേരി, ജിതേഷ് നരിപ്പറ്റ, ഹാരിസ് നന്തി, അബ്ദുല്ല കെ.ടി.കെ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. ജനറൽ സെക്രട്ടറിമാരായി അൽത്താഫ് ഒ.കെ, സരിൻ കേളോത്ത്, സൗബിൻ ഇലഞ്ഞിക്കൽ, നബീൽ വാണിമേൽ എന്നിവരെയും സെക്രട്ടറിമാരായി ഷഫീർ ടി, റഫീഖ് പാലോളി, സുധീർ വി.കെ, ജിതേഷ് നരക്കോട്, സദ്ദാം പി.പി, സജിത്ത് അബ്ദുല്ല, സുബൈർ സി.എച്ച്, ജിഷാദ് അബ്ദുല്ല, ഹാഫിൽ ഓട്ടുവയൽ എന്നിവരെയും നിയമിച്ചു.
സൂരജ് ശ്രീകുമാർ സ്പോർട്സ് കൺവീനറും നജാദ് വട്ടക്കണ്ടി കൾച്ചറൽ കൺവീനറും ഷാഫി പി.സി പാലം ആർട്സ് കൺവീനറും ബാബു അൽവാദി വെൽഫെയർ കൺവീനറും അഡ്വ. റിയാസ് ലീഗൽ അഡ്വൈസറും ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

