ഇൻകാസ് ഖത്തർ കൊല്ലം ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഇൻകാസ് ഖത്തർ കൊല്ലം ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ
ദോഹ: ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയെ കൂടുതൽ കരുത്തുറ്റതും ജനകീയവുമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തിന് രൂപം നൽകിയത്.
പ്രസിഡന്റായി സജീദ് താജുദീനും, ജനറൽ സെക്രട്ടറിയായി ഹാഷിം അപ്സരയും, ട്രഷറർ ആയി മുഹമ്മദ് ഷായും തിരഞ്ഞെടുത്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. ബോബൻ മുഖ്യാതിഥിയായിരുന്നു. സെൻട്രൽ കമ്മിറ്റി നേതാക്കളും, പ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ പുതിയ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികൾക്ക് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കളായ പ്രദീപ് പിള്ള, അനിൽകുമാർ, ഷാജഹാൻ, ജോയ് പോച്ചവിള, ബിനീഷ് ബാബു, മുഹമ്മദ് റാഫി, കൊല്ലം ജില്ലയുടെ ചാർജ് വഹിക്കുന്ന സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

