മൻമോഹൻ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ജനകീയമാക്കിയ പ്രധാനമന്ത്രി -ഇന്‍കാസ് ഖത്തര്‍
text_fieldsഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഡോ. മന്മോഹന് സിങ് അനുശോചന യോഗത്തില്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു.
ദോഹ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണക്കാരനുകൂടി അനുഭവഭേദ്യമാക്കുന്ന രീതിയില്‍ ജനകീയമാക്കിയ സാമ്പത്തിക പരിഷ്കര്‍ത്താവായിരുന്നു മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്ങെന്ന് ഇന്‍കാസ് ഖത്തര്‍ അനുശോചനയോഗം അഭിപ്രായപ്പെട്ടു.
ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലെ കാഞ്ചാനി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ‘മന്മോഹനിക്സ്’ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കരണം സ്വകാര്യവത്കരണം, ഉദാരവത്കരണം, ആഗോളവത്കരണം എന്ന് മാത്രം ചുരുക്കാവുന്നതല്ല. ഇന്ത്യയുടെ ജി.ഡി.പിയിലും ആളോഹരി വരുമാനത്തിലും വിദേശനിക്ഷേപത്തിലും ഉണ്ടായ വർധന ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് എക്കാലത്തും ഉണർവേകുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാണിച്ചു.
അനുശോചന ചടങ്ങിനോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയില്‍ ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ.എം.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാം ബഷീര്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡംഗം സിദ്ദീഖ് പുറായില്‍, വിവിധ അപ്പക്സ് ബോഡി- സംഘടനാ നേതാക്കളായ അവിനാശ് ഗൈക്വാദ്, ശാന്തനു ദേശ് പാണ്ഡെ, സജീവ് സത്യശീലന്, ടി. രാമ സെല്‍വം, ശശിദര്‍ ഹെബ്ബാല്‍, അബ്രഹാം കെ. ജോസഫ്, പ്രദീപ് പിള്ളൈ, വെങ്കപ്പ ബാഗവതലു, രവീന്ദ്ര പ്രസാദ്, സഞ്ജയ് പാട്ടീല്‍, ഗോപിനാഥ് മേനോന്, സുശാന്ത് സര്ദേക്കര്, ഷിബു സുകുമാരന്‍, ദീപക് സി.ജെ, അര്‍ച്ചന സജി, അസീസ് പുറായില്‍, അനൂജ റോബിന്, ലത്തീഫ് കല്ലായി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി. താജുദ്ദീന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

