'ഇൻകാസ് ഖത്തർ' ഉപവാസ സമരം
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം
ദോഹ: കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്ത് പകവീട്ടുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഉപവാസ സമരം നടത്തി.ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ താൽക്കാലിക ചുമതലവഹിക്കുന്ന ജനറൽ സെക്രട്ടറി നഹാസ് കോടിയേരിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ജൂട്ടസ് പോൾ ഉദ്ഘാടനം ചെയ്തു. ജോൺ ഗിൽബർട്ട് സംസാരിച്ചു. നാസർ വടക്കേക്കാട്, സിറാജ് പാലൂർ, ജീസ് ജോസഫ്, ഷംസുദ്ദീൻ, ജോർജ് കുരുവിള, സലീം ഇടശ്ശേരി, ജോയ് പോൾ, സിഹാസ്, മുജീബ്, ബഷീർ നന്മണ്ട, കെ.ടി.കെ. അബ്ദുള്ള, ഷഹീൻ മജീദ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിപ്പിച്ചു. ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

