ഇൻകാസ് ഖത്തർ സി.കെ. മേനോൻ അനുസ്മരണം
text_fieldsദോഹ: ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരിയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റും ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ 7-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി.
ഇൻകാസ് വൈസ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷനായിരുന്നു. അഡ്വ. സി.കെ. മേനോന്റെ പുത്രിയും ഭവൻസ് പബ്ലിക് സ്കൂൾ ഡയറക്ടറുമായ അഞ്ജന മേനോൻ, ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഭാരവാഹികളായ കെ.വി. ബോബൻ, ബഷീർ തൂവാരിക്കൽ, ശ്രീജിത്ത് എസ്. നായർ, അഷറഫ് വടകര, അഷറഫ് നന്നംമുക്ക്, സുരേഷ് കരിയാട്, മനോജ് കൂടൽ, അഹദ് മുബാറക് തുടങ്ങിയവർ സംസാരിച്ചു.
ജാതി, മത, വർണ്ണ ഭേദമില്ലാതെ എല്ലാവരേയും സ്‌നേഹിക്കുകയും അവരുടെ വിഷമങ്ങളിൽ അവരോടൊപ്പം ചേർന്നു നിൽക്കുകയും ചെയ്തിരുന്ന, വ്യക്തിയായിരുന്നു അഡ്വ. സി.കെ. മേനോൻ എന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഈപ്പൻ തോമസ്സ് സ്വാഗതവും ജയപാൽ മാധവൻ നന്ദിയും പറഞ്ഞു. അഡ്വ. സി.കെ. മേനോന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്‌മരണ പരിപാടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

