ഇൻകാസ് ഖത്തർ 'മധുരമീ ഓണം' ആഘോഷിച്ചു
text_fieldsഇൻകാസ് ഖത്തര്‍ സംഘടിപ്പിച്ച മധുരമീ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോക്ടർ വൈഭവ് തണ്ടാലക്ക് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പൂച്ചെണ്ട് നല്കുന്നു
ദോഹ: ഇൻകാസ് ഖത്തറിന്റെ ഓണാഘോഷം ഐ.സി.സി അശോക ഹാളിൽ 'മധുരമീ ഓണം' എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. വിവിധങ്ങളായ കലാ പരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും അതിഥികൾക്ക് അനുഭവവേദ്യമായി. സമൂഹത്തിന്റെ നാനാ തുറയിൽനിന്നുള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഓണാഘോഷത്തിനു മാറ്റു കൂട്ടി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാല ആഘോഷത്തിൽ പങ്കെടുത്തു. അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ. ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ് മറ്റു സംഘടനകളുടെ പ്രതിനിധികൾ, അപെക്സ് ബോഡി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, ട്രഷറർ അബ്ദുറഹിമാൻ, സീനിയർ നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, സിദ്ദീക്ക് പുറായിൽ, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, വർക്കി ബോബൻ, ബഷീർ തൂവാരിക്കൽ, സി. താജുദ്ദീൻ, അൻവർ സാദത്ത്, മനോജ് കൂടൽ, ജയപാൽ മാധവന്, ഷിബു സുകുമാരന്‍, യു.എം. സുരേഷ്, അഷ്റഫ് നന്നംമുക്ക്, പി.കെ. റഷീദ്, ആന്റണി ജോൺ, ഷമീർ പുന്നൂരാൻ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഫാസിൽ ആലപ്പുഴ, ഷിജു കുര്യാക്കോസ്, സി.ജി. ദീപക്, സിനിൽ ജോർജ്, എഡ്വിൻ, സർജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

