Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് ഖ​ത്ത​ർ...

ഇ​ൻ​കാ​സ് ഖ​ത്ത​ർ മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ ദി​നാ​ച​ര​ണം

text_fields
bookmark_border
ഇ​ൻ​കാ​സ് ഖ​ത്ത​ർ മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ ദി​നാ​ച​ര​ണം
cancel
camera_alt

ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

അ​നു​സ്മ​ര​ണ സ​ദ​സ്സ്

Listen to this Article

ദോ​ഹ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​സാ​ക്ഷി ദി​ന​മാ​യി ആ​ച​രി​ച്ചു. ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ. ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി സ​ന്ദേ​ശ​ങ്ങ​ൾ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് ഇ​ത്ത​രം അ​നു​സ്മ​ര​ണ​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് വി.​എ​സ്. അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ തൂ​വാ​രി​ക്ക​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഷ​റ​ഫ് ന​ന്നം​മു​ക്ക്, ഈ​പ്പ​ൻ തോ​മ​സ്, സി​നി​ൽ ജോ​ർ​ജ്, സി​ജോ നി​ല​മ്പൂ​ർ, അ​സീ​സ് പു​റാ​യി​ൽ, അ​ജ​ത്ത് അ​ബ്ര​ഹാം, മു​നീ​ർ പ​ള്ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ സ്വാ​ഗ​ത​വും ഷി​ബു സു​കു​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും യൂ​ത്ത് വി​ങ് -ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ളും ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiINCAScelebratesqatar​Gandhi Martyrdom Day
News Summary - Incas Qatar celebrates Mahatma Gandhi's martyrdom day
Next Story