ഇൻകാസ് ഖത്തർ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsദോഹ: ഇൻകാസ് ഖത്തർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെ, ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക. മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുടുതൽ വിവരങ്ങൾക്ക് 6679 7671, 6682 5674 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

