ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം
text_fieldsഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ നിയമപരമായ അവകാശ സംരക്ഷണം, സംഘടനാ അംഗസംഖ്യ വർധിപ്പിക്കൽ, യുവജന -വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തൽ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തൽ തുടങ്ങിയവയാണ് ഭാവിയിൽ ജില്ലാ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പ്രൈവറ്റ് ക്ലിനിക്കുകളുമായി സഹകരിച്ച് മെംബേഴ്സ് ഹെൽത്ത് പ്രിവിലേജ് കാർഡ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇൻകാസ് മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു. ഇൻകാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും, സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് ഇൻകാസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡന്റായി മുഹമ്മദ് അഷ്കറിനെയും, ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ അലിയെയും, ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു.
ഐ.സി.സി യൂത്ത് വിങ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജോസിനെയും, മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. “പോറ്റിയെ.... കേറ്റിയെ” എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ ജി.പി. കുഞ്ഞബ്ദുല്ലയെ യോഗത്തിൽ ആദരിച്ചു. ഡോ. നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റ്, സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ ലക്ഷ്യമിട്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ ഇൻകാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതിൽ, ഉപദേശ സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പിൽ, സിനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഹിലാലിലെ അരോമ റസ്റ്റോറൻന്റിൽ നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതവും ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

