ഇൻകാസ് ഓണാഘോഷ പോസ്റ്റർ പ്രകാശനം
text_fieldsഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി ഓണാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം
ദോഹ: ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി സെപ്റ്റംബർ 21 വ്യാഴാഴ്ച ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിക്കുന്ന ഒാണാഘോഷം ‘പൂവേ പൊലി 2023’ന്റെ പോസ്റ്റർ പ്രകാശനം നടന്നു.
ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ് ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എസ്. അബ്ദുൽ റഹ്മാൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപ്പൻ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചെണ്ടമേളം, ഘോഷയാത്ര, ഇൻകാസ് കുടുംബാംഗങ്ങളുടെയും, ഖത്തറിലെ വിവിധ കലാകാരന്മാർ ഒരുക്കുന്ന കലാസന്ധ്യ എന്നിവ ഉൾപ്പെടെയാണ് ഓണാഘോഷം. പ്രകാശന ചടങ്ങിൽ ജില്ല കമ്മിറ്റിയുടെ പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ ബിനീഷ് അഷ്റഫ് നന്ദി അറിയിച്ചു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ഷിജു കുര്യാക്കോസ്, മഞ്ജുഷ ശ്രീജിത്, യൂത്ത് വിങ് പ്രസിഡന്റ് റിഷാദ് മൊയ്തീൻ, ജില്ല വൈസ് പ്രസിഡന്റ് എം.എം. മൂസ, ജില്ല സെക്രട്ടറി ഹരികൃഷ്ണൻ കെ., നിയോജക മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, ജില്ല കമ്മിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

