ഇൻകാസ് -നോർക്ക കെയർ സർവിസ് മെഗാ ക്യാമ്പ് ശ്രദ്ധേയമായി
text_fieldsനോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കി ഇൻകാസ് ഖത്തർ അൽഖോറിൽ സംഘടിപ്പിച്ച നോർക്ക സർവിസ് മെഗാ ക്യാമ്പ്
ദോഹ: നോർക്ക കെയർ പ്ലസ് ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻകാസ് ഖത്തർ അൽഖോറിൽ സംഘടിപ്പിച്ച നോർക്ക സർവിസ് മെഗാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽഖോർ സീഷോർ ഗ്രൂപ്പ് ഓഫിസിൽ നടന്ന ക്യാമ്പിൽ 150ഓളം പേർ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ഒരുവിധ സർവിസ് ചാർജും ഈടാക്കാതെ തികച്ചും സൗജന്യമായാണ് സേവനങ്ങൾ ലഭ്യമാക്കിയത്.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ഇൻകാസ് ഭാരവാഹികളായ അഷറഫ് വടകര, അൻവർ സാദത്ത്, സഞ്ജയ് രവീന്ദ്രൻ, ഈപ്പൻ തോമസ്, സിറാജ് പാലൂർ, ബഷീർ തൂവാരിക്കൽ, എഡ്വിൻ സെബാസ്റ്റ്യൻ, സർജിത്ത് കുട്ടംപറമ്പത്ത്, ബിനേഷ് ബാബു, ജയപാൽ മാധവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഷാജി കരുനാഗപ്പള്ളി, ജിൻസ് ജോസ്, മൊയ്തീൻ ഷാ, ഡാൻ തോമസ്, അഭിലാഷ് ആർ. നായർ, ഫൈസൽ ബത്തേരി, ബിനു ചന്ദ്രൻ, ജോജി ജോർജ്, അനസ് സലാം, ജിയാസ് കൊല്ലം, നിസാർ പട്ടാമ്പി, ഹബീബ് റഹ്‌മാൻ, ആഷിഖ് തിയ്യാട് തുടങ്ങിയവർ വിവിധ ഹെൽപ് ഡെസ്കുകൾ നിയന്ത്രിച്ചു. നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന് പുറമെ ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന്റെ രണ്ടാം ഘട്ട എൻറോൾമെന്റ് ആരംഭിച്ചതുമുതൽ തുമാമയിലെ ഐ.സി.ബി.എഫ് കെട്ടിടത്തിലുള്ള ഇൻകാസ് ഖത്തർ ഓഫിസിൽ എല്ലാ ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരുന്നുണ്ട്. എൻറോൾമെന്റിനുള്ള അവസാന തീയതിയായ സെപ്റ്റംബർ 18 വരെ ഹെൽപ് ഡെസ്ക് സേവനം തുടരുമെന്നും പ്രവാസി മലയാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

