ദോഹ: ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധി, തങ്ങൾക്ക് നീതി കി ട്ടിയിട്ടില്ലെന്ന തോന്നൽ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാവാൻ കാരണമാവുന്ന തരത്തിലായെന ്ന് കെ. മുരളീധരന് എം.പി ദോഹയിൽ പറഞ്ഞു. കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് വ്യക്തമായി പഠിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.
രാമക്ഷേത്രം നിർമാണത്തിന് കോൺഗ്രസ് ഒരിക്കലും തടസ്സമല്ല. എന്നാൽ, അത് തർക്കഭൂമിയിൽ വേണമെന്നാണ് കോടതിവിധിയിലുള്ളത്. ഒറ്റ നോട്ടത്തില്‍ വിധി ഏകപക്ഷീയമായി എന്നാണ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. പള്ളി നിര്‍മിക്കാന്‍ സ്ഥലം കിട്ടാത്ത പ്രശ്നം ഇന്ത്യയിലില്ല. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. അതില്‍ പരിഹാരം കാണുന്നതിനുപകരം പള്ളി നിര്‍മിക്കാന്‍ വേറെ സ്ഥലം നല്കി വിധി പ്രസ്താവിച്ചിരിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും നാടിെൻറ സമാധാനവും സൗര്ഹാർദവും നിലനില്‍ക്കണമെന്നുമുള്ള ബോധ്യത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ ആ വിധിയെ നോക്കിക്കണ്ടത്. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന് ഉള്ളിടത്തെല്ലാം അയോധ്യയാണ്.
രാമായണം യാഥാര്‍ഥ്യത്തോടെ ഉള്‍ക്കൊണ്ടവരാരും ഇത്തരമൊരു തര്‍ക്കത്തിന് പോകില്ലായിരുന്നു. കെ.പി.സി.സിക്ക് ജംബോ കമ്മിറ്റിയുടെ ആവശ്യമില്ല. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയെ താൻ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 2:59 AM GMT Updated On
date_range 2019-11-10T08:29:28+05:30അയോധ്യ വിധി: നീതി കിട്ടിയില്ലെന്ന വികാരം ന്യൂനപക്ഷങ്ങൾക്കുണ്ടായി –കെ. മുരളീധരൻ എം.പി
text_fieldsNext Story