ഇൻകാസ് അനുസ്മരണ സമ്മേളനം
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നിന്ന്
ദോഹ: ഇൻകാസ് ഖത്തറിന്റെ സ്ഥാപകാംഗം ബൈത്താൻകുട്ടിയുടെയും കണ്ണൂർ ജില്ല കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ മോഹൻ ചത്തോത്തിന്റെ ചരമ വാർഷികവേളയിൽ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ സമ്മേളനം ഒരുക്കി. ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിന് ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പി അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട് അനുസ്മരണ പ്രഭാഷണം നടത്തി. ഖത്തറിൽ ഇൻകാസ് പ്രസ്ഥാനം കെട്ടിപ്പടുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ചവരായിരുന്നു ഇരുവരും എന്ന് സുരേഷ് കരിയാട് അനുസ്മരണ പ്രസംഗത്തിൽ സൂചിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് നിയാസ് ചെരിപ്പത്ത്, അബ്ദുൽ മജീദ് പാലക്കാട്, ഹനീഫ് ചാവക്കാട്, അബ്ദുൽ റഷീദ്, മുബാറക്ക് അബ്ദുൽ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, നിയാസ് ചിറ്റാലിക്കൽ, ശിവാനന്ദൻ കൈതേരി, സഫീർ കരിയാട് തുടങ്ങിയവർ ഇരുവരെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. യോഗത്തിന് ആക്ടിങ് ജനറൽ സെക്രട്ടറി അഭിഷേക് മാവിലായി സ്വാഗതവും ട്രഷറർ സഞ്ജയ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.