ലോകകപ്പിന് മുമ്പേ രക്തംനൽകി ഇന്‍കാസ് മെഗാ ക്യാമ്പ്
text_fieldsഇൻകാസ് രക്തദാന ക്യാമ്പിൽ ഹമദ് ബ്ലഡ് ഡോണര്‍ സെന്‍റര്‍ മെഡിക്കൽ മാനേജർ സാദിഖ
ഇസ്മയിൽ അല്‍ മഹ്മൂദി സംസാരിക്കുന്നു
ദോഹ: 2022 ലോക കപ്പ് ഫുട്ബോള്‍ മത്സര സമയത്തെ മുന്‍കരുതലായി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ അഭ്യർഥന പ്രകാരം ഖത്തര്‍ ഇന്‍കാസ് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ദാതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്‍ററിന്‍റെയും ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിന്‍റെയും സഹകരണത്തോടെ ഐ.സി.സി അശോകഹാളില്‍ പ്രത്യേകം സജ്ജീകരിച്ച യൂണിറ്റുകളിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ ഏഴു മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് ആറ് മണി വരെ നീണ്ടു. 600ൽ ഏറെ പേർ റജിസ്റ്റർ ചെയ്തെങ്കിലും , ദാതാക്കളുടെ ബാഹുല്യം കാരണം പകുതിയോളം പേർക്ക് മാത്രമേ രക്തം ദാനം ചെയ്യുവാൻ സാധിച്ചുള്ളൂ.ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് സി. താജുദ്ദീന്റെ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് മുഖ്യാതിഥിയായിരുന്നു.
ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, ജനറല്‍ സെക്രട്ടറി കെ.കെ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, അന്‍ജന്‍ ഗാംഗുലി, ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെേക്കക്കൂറ്റ്, ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ചാലിയാർ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, സമന്വയം പ്രസിഡന്റ് രവീന്ദ്ര പ്രസാദ്, വി.എസ്. അബ്ദുൾ റഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്യാമ്പിന്‍റെ ചീഫ് കോഓഡിനേറ്ററും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ മാനേജിങ് കമ്മിറ്റി അംഗവുമായ കെ.വി. ബോബന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സി.എ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
ഹമദ് ബ്ലഡ് ഡോണര്‍ സെന്‍റര്‍ മെഡിക്കൽ മാനേജർ സാദിഖ ഇസ്മയിൽ അല്‍ മഹ്മൂദി ക്യാമ്പില്‍ നേരിട്ടെത്തി ഇന്‍കാസ് ഭാരവാഹികളെയും രക്തദാതാക്കളയും പ്രത്യേകം അഭിനന്ദിച്ചു.ഐ.സി.ബി. എഫ് പ്രസിഡന്റ് വിനോദ് വി. നായർ, ജനറൽ സെക്രട്ടറി സാബിത് സഹീർ, ഓ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. അബ്ദുൾ റഹ്മാൻ, ഐ.സി.സി. മാനേജിങ് കമ്മിറ്റി അംഗം മോഹൻ കുമാർ, അഡ്വൈസറി ബോർഡ് അംഗം ദീപക് ഷെട്ടി, കേരള ബിസിനസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാൻ കെ.ആർ. ജയരാജ്, ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപി, തമിഴ് സംഘം പ്രതിനിധി രാമസെൽവം, മുഹമ്മദ് മുസ്തഫ, ഡോ. ഫുവാദ് ഉസ്മാൻ, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷെഫി, ഇൻകാസ് ട്രഷറർ ഈപ്പൻ തോമസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് ഇടശ്ശേരി, നിയാസ് ചിറ്റാലിക്കൽ, ഷിബു സുകുമാരൻ, ഷാഹുൽ ഹമീദ്, ബി.എം. ഫാസിൽ, അഹദ് മുബാറക്, സർജിത്ത് കുട്ടം പറമ്പത്ത്, ആന്റണി ജോൺ, ഷെമീർ പുന്നൂരാൻ, ജിഷ ജോർജ്ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, അബ്ദുൾ റസാഖ്, ഷിജു കുര്യാക്കോസ്, ഷാജഹാൻ കൊല്ലം, ബബിത് ഏലിയാസ് വയനാട്, ജോൺ വർഗീസ് ഇടുക്കി, ടി.പി. റഷീദ്, പ്രേംജിത് കുട്ടംപറമ്പത്ത്, ബഷീർ കുനിയിൽ, അബ്ദുൾ ലത്തീഫ് കാസർഗോട്, ജില്ലാ പ്രസിഡന്റുമാരായ ജയപാൽ മാധവൻ, കമാൽ കല്ലാത്തയിൽ, ഷഫാഫ് ഹാപ്പ, എബ്രഹാം ജോസഫ്, റുബീഷ് പാലക്കാട്, റോൺസി മത്തായി, അബ്ദുൾ റൗഫ്, ബിനീഷ് ബാബു തുടങ്ങിയവരും മറ്റു ജില്ലാ കമ്മിറ്റി ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

