Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്‍കാ​സ് -ബ​ദ​ര്‍...

ഇ​ന്‍കാ​സ് -ബ​ദ​ര്‍ അ​ല്‍സ​മ മെ​ഡി​ക്ക​ല്‍ ക്യാമ്പ്​ നാളെ

text_fields
bookmark_border
ഇ​ന്‍കാ​സ് -ബ​ദ​ര്‍ അ​ല്‍സ​മ മെ​ഡി​ക്ക​ല്‍ ക്യാമ്പ്​ നാളെ
cancel
camera_alt?????????? ????????? ????????????? ???????????, ??????? ???????? ????????????? ?????? ??????? ??????????????????? ??????????????

ദോ​ഹ: ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ബ​ദ​ര്‍ അ​ല്‍സ​മ മെ​ഡി​ക്ക​ല്‍ സെ​ൻററു​മാ​യി സ​ഹ​ക​ര ി​ച്ച് നാളെ ര​ക്ത​ദാ​ന^മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​വ​രെ മാ​മൂ​റ​യി​ലെ ബ​ദ​ര്‍ അ​ല്‍സ​മ മെ​ഡി​ക്ക​ല്‍ സെ​ൻറ​റി​ലാ​ണ് ക്യാ​മ്പ്. ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യാ​ണി​ത്. സൗ​ജ​ന്യമായി ഡോ​ക്ട​റുടെ പരിശോധന, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കും. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ഡോ. ​ദി​ലു വി​ശ്വ​നാ​ഥ​നും വൃ​ക്ക രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ഡോ. ​അ​ന​സ് സാ​ലി​ഹും ക്ലാ​സെ​ടു​ക്കും.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍കാ​സ് അം​ഗ​ങ്ങ​ള്‍ക്ക് ബ​ദ​ര്‍ അ​ല്‍സ​മ​യു​ടെ ആ​ജീ​വാ​ന​ന്ത മെ​ഡി​ക്ക​ല്‍ ഡി​സ്കൗ​ണ്ട് കാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യും. കാ​ര്‍ഡ് ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് ജ​ന​റ​ല്‍ ഡോ​ക്ട​ര്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന് 20 റി​യാ​ലും സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രെ കാ​ണു​ന്ന​തി​ന് 35 റി​യാ​ലു​മാ​യി​രി​ക്കും ഫീ​സ്. ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ക്ക് 25 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും. കാ​ർഡ്​ ഉ​ട​മ​ക​ളു​ടെ ഓ​ണ്‍ അ​റൈ​വ​ലി​ല്‍ എ​ത്തു​ന്ന കു​ടും​ബ​ാംഗങ്ങൾക്കും നി​ര​ക്കി​ള​വു​ക​ള്‍ ല​ഭ്യ​മാ​വു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്‍കാ​സ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ സു​രേ​ഷ് ക​രി​യാ​ട്, വൈ​സ് പ്ര​സി​ഡ​ൻറ്​ അ​ന്‍വ​ര്‍ സാ​ദ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ല്‍, ബ​ദ​ര്‍ അ​ല്‍സ​മ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​ദി​ലു വി​ശ്വ​നാ​ഥ​ന്‍, റി​നു​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsincas medical camb
News Summary - incas medical camb-qatar-qatar news
Next Story