ഇൻകാസ് മലപ്പുറം മെഡിക്കൽ ക്യാമ്പ്
text_fieldsഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘാടകർ ആശുപത്രി അധികൃതർക്കൊപ്പം
ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ല കമ്മിറ്റിയുടെയും യാസ്മെഡ് മെഡിക്കൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ മദീന ഖലീഫ സൗത്തിലെ യാസ്മെഡ് മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ലാബ് ടെസ്റ്റുകൾക്ക് പുറമേ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സൗജന്യ പരിശോധനകളുമുണ്ടായിരുന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കേക്കൂറ്റ്, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തൂവാരിക്കൽ, വിവിധ സെൻട്രൽ കമ്മിറ്റി, ജില്ല കമ്മിറ്റി നേതാക്കൾ സംബന്ധിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നിഹാദ് അലി, അബ്രഹാം ജോസഫ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. യാസ്മെഡ് സി.ഇ.ഒ മുഹമ്മദ് ഫസീഖും മാനേജിങ് ഡയറക്ടർ ഡോ. യാസ്മിനും അതിഥികളെ സ്വാഗതം ചെയ്തു. നൗഷാദ് അലി നിലമ്പൂർ, ഉനൈസ് ലുലു എന്നിവർ ഗുണഭോക്താക്കൾക്കുള്ള വിവിധ പദ്ധതികൾ വിവരിച്ചു.
ചടങ്ങിൽ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി മെംബർമാർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളുടെ ധാരണപത്രം കൈമാറി. ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഊഫ്, ജനറൽ സെക്രട്ടറി അഷ്റഫ് നന്നമ്മുക്ക്, അഷ്റഫ് വാകയിൽ, ഹമീദ് ചെറുവല്ലൂർ, സി.കെ. അഷ്റഫ്, ഐ.വൈ.സി വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ, ഷറഫുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

