തൊഴിലാളികൾക്കൊപ്പം നോമ്പുതുറന്ന് ഇൻകാസ് മലപ്പുറം
text_fieldsഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ നടത്തിയ ഇഫ്താർ വിരുന്നിൽ സമീർ
ഏറാമല കിറ്റ് വിതരണം ചെയ്യുന്നു
ദോഹ: ലേബർ ക്യാമ്പുകളിലെ തൊഴിലാളികളൊടൊപ്പം നോമ്പുതുറന്ന് ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം. ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത ക്യാമ്പുകളിലായി ഏകദേശം മുന്നൂറോളം വരുന്ന തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റ് നൽകി അവരോടൊപ്പം നോമ്പ് തുറന്നത്. ജില്ല പ്രസിഡന്റ് നൗഫൽ പി.സി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്തു. ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ല കമ്മിറ്റികളുടെയും പ്രതിനിധികളും പങ്കെടുത്തു. ജില്ല ഉപദേശകസമിതി ചെയർമാൻ സലീം ഇടശ്ശേരി, വൈ പ്രസിഡന്റ് ചാന്ദിഷ് ചന്ദ്രൻ, അനീസ് കെടി വളപുരം സെക്രട്ടറിമാരായ നിയാസ് കൈപ്പേങ്ങൽ , സുഹൈൽ ചെറുകര, ഹസൻ പൊന്നേത് , അക്ബർ, ആഷിക് അയിരൂർ, വസീം അബ്ദുൽ റസാക്ക്, ഷറഫു, ഷാഫി നരണിപ്പുഴ, നിയാസ് ചേനങ്ങാടൻ, പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

