ഇൻകാസ് കാസർകോട് ഫുട്ബാൾ ജഴ്സി പ്രകാശനം
text_fieldsഇൻകാസ് ഖത്തർ കാസർകോട് ജില്ല ഫുട്ബാൾ ടീമിന്റെ ജഴ്സി പ്രകാശനം എഴുത്തുകാരി സുധ മേനോൻ നിർവഹിക്കുന്നു
ദോഹ: ഇൻകാസ് ഖത്തർ കാസർകോട് ജില്ല ഫുട്ബാൾ ടീമിന്റെ ജഴ്സി പ്രകാശനം സുധ മേനോൻ നിർവഹിച്ചു. ഇൻകാസ് കാസർകോട് ജില്ല പ്രസിഡന്റ് ശഫാഫ് ഹാപ്പാ, ജില്ല ഫുട്ബാള്‍ ടീം മാനേജർ അശ്രഫ് നീലേശ്വരം, ഐമാക്സ് ഡയറക്ടർ മുനീർ കാസർകോട് എന്നിവർ ഏറ്റുവാങ്ങി.
ഐ.സി.സിയില്‍ നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കെക്കുറ്റ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, ഐ.സി.ബി.എഫ് അഡ്വൈസറി ചെയർമാൻ എസ്.എ.എം ബഷീർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ലത്തീഫ് കാസർകോട്, ഇൻകാസ് കാസർകോട് ജില്ല ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു.

