Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഷുറൻസ് കാമ്പയിനുമായി ഇന്‍കാസ് കാസർകോട്

text_fields
bookmark_border
ഇൻഷുറൻസ് കാമ്പയിനുമായി ഇന്‍കാസ് കാസർകോട്
cancel

ദോഹ: ‘കുടുംബ സുരക്ഷ ഉറപ്പാക്കൂ’ എന്ന മുദ്രാവാക്യവുമായി ഐ.സി.ബി.എഫുമായി സഹകരിച്ചുകൊണ്ട് ഇൻകാസ് ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ഇൻഷുറൻസ് കാമ്പയിന് തുടക്കംകുറിച്ചു. നവംബർ ഏഴുവരെയായി ഒരു മാസം നീണ്ടുനിൽക്കുന്നതാണ്​ കാമ്പയിൻ.

ആദ്യ ഘട്ടത്തില്‍ ഇൻഷുറൻസിൽ ചേർന്നവരുടെ രേഖകൾ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ല പ്രസിഡൻറ്​ ശഫാഫ് ഹാപ്പ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, അബ്ദുൽ റൗഫ് കൊണ്ടോട്ടി എന്നിവർക്ക് കൈമാറി.

ഇൻകാസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി സുനിൽ ജേക്കബ്, എക്സിക്യൂട്ടിവ് അംഗം ദിലീപ് കാലിക്കടവ്, ഇൻകാസ് യൂത്ത് വിങ് ജനറൽ സെക്രട്ടറി വികാസ് പി. നമ്പ്യാർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incas Kasaragod with insurance campaign
Next Story